new

ഒരു സിനിമ താരം അറസ്റ്റിലാകുന്നതും ജയിലില്‍ പോകുന്നതും അത്ര വലിയ കാര്യമാണോ? നമ്മുടെ മാധ്യമങ്ങള്‍ക്ക് അത് വലിയ കാര്യമാണ്, ചര്‍ച്ച വിഷയവുമാണ്‌..അപ്പോള്‍ നമുക്ക് അല്‍പ്പം ചര്‍ച്ചയാകം, അല്ല ചരിത്രമാകാം..

സല്‍മാന്‍ ഖാനെ കോടതി ഇന്ന് അഞ്ചു വര്‍ഷത്തെ തടവ്‌ ശിക്ഷയ്ക്ക് ശിക്ഷിച്ചു കഴിഞ്ഞു. അത് എത്തിനു എന്തിനു എന്ന് ഒക്കെ ഇനിയും പറഞ്ഞു ബോര്‍ അടുപിക്കുന്നില്ല. എന്നാല്‍ സല്‍മാന് മുന്‍പ് ചില സിനിമ താരങ്ങള്‍ ജയിലില്‍ എത്തിയിട്ടുണ്ട്..അവരെ പറ്റിയാണ് ഈ ലേഖനം

സഞ്ജയ് ദത്ത്

അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ടാഡ പ്രകാരം ജയിലിലിട്ടു. ഇപ്പോള്‍ ആ കേസില്‍ ശിക്ഷ അനുഭവിയ്ക്കുന്നു.
സെയ്ഫ് അലി ഖാന്‍ പട്ടൗഡി

മുംബൈയിലെ താജ് ഹോട്ടലില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ഏതാനും മണിക്കൂറുകള്‍ ജയിലില്‍ ചെലവഴിയ്‌ക്കേണ്ടി വന്നു.
ജോണ്‍ അബ്രഹാം

വിദേശ സ്‌പോര്‍ട്‌സ് ബൈക്കുകളോട് കലശലായ ഹരമുള്ള ജോണ്‍ ഇങ്ങനെ ഹരം മൂത്ത് വണ്ടിയോടിച്ച് രണ്ട് പേരെ ഇടിച്ച് പരിക്കേല്‍പിച്ചു. ഈ സംഭവത്തില്‍ 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്
ഫര്‍ദീന്‍ ഖാന്‍

ബോളിവുഡ് നടനാണെങ്കിലും അത്ര പ്രശസ്തനൊന്നും ആയിരുന്നില്ല ഫര്‍ദീന്‍. എന്നാല്‍ 2001 ല്‍ കൊക്കെയ്‌നുമായി പിടിയിലായതോടെ മാധ്യമശ്രദ്ധ നേടി.

മോണിക്ക ബേദി

പ്രമുഖ ബോളിവുഡ് നടി എന്നതിനപ്പുറം അധോലോക നായതകന്‍ അബു സലേമിന്റെ കാമുകിയായിരുന്നു മോണിക്ക. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അഞ്ച് വര്‍ഷമാണ് ജയിലില്‍ കിടന്നത്.

മധുബാല

ബോളിവുഡിലെ എക്കാലത്തേയും സുന്ദരിയായ നടിയാണ് മധുബാല. എന്നാല്‍ മധുബാലയ്ക്കും കുറച്ച് നാള്‍ ജയിലില്‍ കിടക്കേണ്ടി വന്നു. ഒരു സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിയതിന് ശേഷം പിന്‍മാറിയ സംഭവത്തിലായിരുന്നു ഇത്.

പിന്നെ നമ്മുടെ ഷൈന്‍ ടോം ചാക്കോ…അതിനെ കുറിച്ച് മലയാളികളോട് കൂടുതല്‍ പറയേണ്ട കാര്യം ഇല്ലാലോ…