സല്‍മാന് കോടതിയുടെ വക താല്‍കാലിക ശാപമോക്ഷം: മേയ് 29ന് ദുബായിക്ക് പറക്കും

salman-khan1_boolokam
ഈ മാസം ഇരുപത്തിഒന്‍പതാം തീയതി ദുബായില്‍ വച്ച് നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ അനുകൂല വിധി. നേരത്തെ, കോടതി വിധിച്ച തടവ് ശിക്ഷയിന്മേല്‍ സല്‍മാന് ജാമ്യം നല്‍കിയിരുന്നെങ്കിലും ഓരോ തവണ വിദേശത്ത് പോകുമ്പോഴും കോടതിയുടെ പ്രത്യേക അനുവാദം വാങ്ങിയിരിക്കണം എന്ന നിബന്ധന മുന്നോട്ടു വച്ചിരുന്നു. അതനുസരിച്ചാണ് സല്‍മാന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ സമീപിച്ചത്.