സാംസംഗ് ഗാലക്‌സി നോട്ട് 4 പുറത്തിറക്കി

Spread the love

02

ഫാബ്‌ലറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗാലക്‌സി നോട്ട് 4 സാംസംഗ് പുറത്തിറക്കി. ബെര്‍ലിനില്‍ നടക്കുന്ന ഐ എഫ് എ 2014 ടെക് എക്‌സ്‌പോയിലാണ് സാംസംഗ് ഈ മോഡല്‍ പുറത്തിറക്കിയത്.

[one_half][ads2][/one_half]

സാംസംഗിന്റെ ഫാബ്‌ലറ്റ് ശ്രേണിയിലെ ഏറ്റവും മികച്ച മോഡലാണ് ഗാലക്‌സി നോട്ട് 4. 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് നോട്ട് 4ന് ഉള്ളത്.
നോട്ട് 4ല്‍ ഡിസ്‌പ്ലേ റെസലൂഷന്‍ ക്യൂ എച്ച് ഡി(1440*2560 പിക്‌സല്‍) ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 3220 എം എ എച്ച് ബാറ്ററി പവറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജി ഉപയോഗിച്ചിട്ടുള്ളതിനാല്‍ 30 മിനിറ്റ് കൊണ്ട് ബാറ്ററി പൂജ്യത്തില്‍ 50 ശതമാനത്തിലെത്തും.

നോട്ട് 4ന്റെ ഇന്ത്യന്‍ മോഡലില്‍ ഒക്ടാ കോര്‍ പ്രൊസസറാണ് ഉള്ളത്. 3 ജി ബി റാം, 32 ജി ബി മെമ്മറി, 64 ജി ബി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്.

16 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 3.7 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് നോട്ട് 4നുള്ളത്. ഗാലക്‌സി എസ്5ല്‍ ഉള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ എന്നിവയും അധികമായി ബാരോ മീറ്റര്‍, ഹാള്‍ സെന്‍സര്‍ എന്നിവയും നോട്ട് 4ല്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.