സാംസങ്ങിനേയും ആപ്പിളിനേയും വെള്ളം കുടിപ്പിച്ച് ഇന്ത്യന്‍ കമ്പനികള്‍..

0

tumblr_mixpt12cAH1rsh567o1_1280

ആപ്പിളും സാംസങ്ങുമാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍. അതുകൊണ്ടുതന്നെ രണ്ടു കമ്പനികളും തമ്മില്‍ മത്സരവും സ്ഥിരമാണ്. നിലവില്‍ ലോക വിപണിയില്‍ സാംസങ്ങ് തന്നെയാണ് ഇപ്പോഴും രാജാവ്. അതിനു കാരണമാവട്ടെ ഏഷ്യയിലെ സ്വാധീനവും.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലൊന്നായ ഏഷ്യയില്‍ സ്ഥാനമുറപ്പിച്ചാല്‍ അത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ഈ കമ്പനികള്‍ക്ക് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെയാണ് വിലകുറച്ചിട്ടാണെങ്കിലും പരമാവധി ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ ആപ്പിള്‍ ഇപ്പോള്‍ ശ്രമിക്കുന്നതും.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ആപ്പിളിനും സാംസങ്ങിനും ഏഷ്യയില്‍ വെല്ലുവിളി കടുത്തതാവുകയാണ്. അതിനു കാരണം ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ കടന്നുവരവുതന്നെ. മൈക്രോമാക്‌സും കാര്‍ബണും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ചൈനീസ് കമ്പനികളും ഏഷ്യയില്‍ ശക്തമായ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അവര്‍ നല്‍കുന്ന അതെ സ്‌പെസിഫിക്കേഷന്‍ കുറഞ്ഞ വിലക്ക് നല്‍കുന്നത് കൊണ്ട് തന്നെ ഇവരോടാണ് പുതുതലമുറയ്ക്ക് പ്രീയം. ദിവസേന പുതിയ ഫോണുകള്‍ അവതരിപ്പിച്ചു കൊണ്ട് വിപണിയില്‍ കടുത്ത മത്സരമാണ് കാര്‍ബണും മൈക്രോമാക്‌സും ചേര്‍ന്ന് സൃഷ്ടിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിട് വണ്‍ കൂടി നടപ്പാകുന്നതോടെ ആപ്പിളിന്റെയും, സാംസങ്ങിന്റെയും കച്ചവടം തകരുമെന്ന് ഉറപ്പാണ്.

 

Write Your Valuable Comments Below