സിദ്ധാര്‍ഥ് മേനോന്റെ ‘യാമി’ തരംഗമാകുന്നു

15

yami

ഇരുപത് ലക്ഷത്തില്‍ അധികം വ്യൂസ് നേടി ഇതിനോടകം യൂടൂബില്‍ ഹിറ്റ്‌ ആയി കഴിഞ്ഞ ‘യെലൌ’ എന്ന മ്യൂസിക്ക് വിഡിയോയ്ക്ക് ശേഷം സിദ്ധാര്‍ഥ് മേനോന്‍ വീണ്ടും അതെ ടീമിനൊപ്പം ചേര്‍ന്ന് ഒരു ആല്‍ബം സോങ്ങുമായി എത്തിയിരിക്കുന്നു. യാമി  എന്ന ഈ ഗാനം ഇതിനോടകം തന്നെ തരംഗം ആയി കഴിഞ്ഞു. അജിത്‌ മാത്യൂ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സിദ്ധാര്‍ഥ് മേനോനും പുതുമുഖമായ ഹരിത ബാലകൃഷ്ണനുമാണ് ഗാനം ആലപിച്ചത്.അനുജ ഗണേഷും ലക്ഷ്മി ലതയുമാണ് വരികള്‍ ചിട്ടപ്പെടുത്തിയത്. അഥിതി രവിയ്ക്കൊപ്പം സിദ്ധാര്‍ഥ് മേനോന്‍ തന്നെ ആണ് ഇതില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

 

അജിത്ത് മാത്യൂ 

(സംഗീത സംവിധായകന്‍)

വിവാഹിരിതരുടെ പ്രണയമാണ് ഗാനത്തിന്‍റെ പ്രമേയം. വിവാഹം കഴിഞ്ഞിട്ടും അപരിചിതത്വം വിട്ടു മാറാത്ത ഇവര്‍ പരസ്പരമുള്ള പ്രണയം പോലെ ആദ്യം തിരിച്ചറിയുന്നില്ല.ഇവരുടെ കൌതുകകരവും അതേ സമയം മനോഹരവുമായ ജീവിതത്തിലൂടെ ആണ് ഗാനം കടന്നു പോകുന്നത്.അതുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്ക് വിഡിയോയ്ക്ക് ക്യാമറ ചലിപ്പിച്ചത് ബിലു ടോം മാത്യൂയാണ്.

Write Your Valuable Comments Below