Share The Article

Untitled-1

“വിരോധാഭാസം” എന്ന വാക്കിന് ഇപ്പോള്‍ കേരളത്തില്‍ ഉള്ള ഏറ്റുവും മികച്ച ഉദാഹരണമാണ് സുരേഷ് ഗോപി.!

ഒരിക്കല്‍ അദ്ദേഹം മലയാളി മനസ്സുകള്‍ അടക്കി ഭരിച്ചിരുന്ന കാലത്ത്, ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഏകലവ്യനായും, ഭരത് ചന്ദ്രന്‍ ഐപിഎസായും ഒക്കെ അദ്ദേഹം സ്ക്രീനില്‍ വിലസിയുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പറഞ്ഞു നടന്ന ചില സൂപ്പര്‍ ഡയലോഗുകള്‍ ഉണ്ട്. മോഹന്‍ തോമസ്സില്‍ തുടങ്ങി അനീതിക്കും അക്രമത്തിനും എതിരെ അദ്ദേഹം നടത്തിയ സിനിമ പോരാട്ടങ്ങളില്‍ എന്നും വില്ലന്മാരായി വന്നിട്ടുള്ളത് രാഷ്ട്രീയക്കാരും വില്ലന്മാരുമൊക്കെയാണ്.

“മാറി മാറി വരുന്ന ഭരണകൂടങ്ങളും കൊടി വച്ച കാറില്‍ പറന്നു പോകുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരുമാണ് നമ്മുടെ നാടിന്റെ ശാപം” എന്ന് സുരേഷ് ഗോപി ഒരു സിനിമയില്‍ പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ ഈ പഞ്ച് ഡയലോഗില്‍ മലയാളി മൂക്കും കുത്തി വീഴുകയും അദ്ദേഹത്തെ മലയാളികളുടെ പ്രതികരണ ശക്തിയുള്ള മുഖമായി ഉയര്‍ത്തി കാട്ടുകയും ചെയ്തിരുന്നു.

നാടിന്റെ ശാപമാണ് രാഷ്ട്രീയക്കാര്‍ എന്ന് തിരശീലയ്ക്ക് അകത്തും പുറത്തും പാവം മലയാളികളെ പഠിപ്പിച്ച സുരേഷ് ഗോപി ഇന്ന് എവിടെയാണ് ?

മലയാളിയെ രാഷ്ട്രീയക്കാരുടെ തനി നിറം കാണിച്ചു കൊടുത്ത സുരേഷ് ഗോപി ഇപ്പോള്‍ നാടിനെ സേവിക്കാന്‍ മന്ത്രിയും രാഷ്ട്രീയക്കാരനും ഒക്കെയായെ പറ്റു എന്ന് പറയുന്നത് ഒരു വിരോധാഭാസം തന്നെയാണ്..പിന്നെ എല്ലാ സുരേഷ് ഗോപി ഡയലോഗുകളെ പോലെ ഈ പഞ്ച് ഡയലോഗ് കേള്‍ക്കാനും ഒരു ചന്തമുണ്ട്…

അതെ ഗോപി ചേട്ടന്‍ ഡയലോഗ് അടിക്കുകയാണ്, മലയാളികള്‍ “ജസ്റ്റ്‌ റിമെമ്പര്‍ ദാറ്റ്”.!