സെര്‍ച്ച്‌ ഓപ്ഷനുമായി ഇന്‍സ്റ്റഗ്രാം വെബ്‌

12

Instagram

 

പുറത്ത് ഇറങ്ങി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഡസ്ക്ടോപ്പ് വേര്‍ഷന് സെര്‍ച്ച്‌ ഓപ്ഷന്‍ നല്‍കിയിരിക്കുന്നു. അതിനാല്‍ തന്നെ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെസ്ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിച്ച് തന്നെ യൂസേര്‍, ഹാഷ്ടാഗ്, ലൊക്കേഷന്‍ സെര്‍ച്ച്‌ നടത്താനാകും.യൂസര്‍ ഫ്രണ്ട്ലി ആയ ഒരു ഡ്രോപ്പ് ഡൌണ്‍ മെനു ആണ് ഇതിനായി അവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 

ഇത്രയും നാള്‍ മൊബൈല്‍ ഒണ്‍ലി ആപ്പ് എന്ന നിലയില്‍ നിന്നും ഡെസ്ക്ടോപ്പ് യൂസേര്‍സിനും കൂടി സൈറ്റ് ഉപകാരപ്രദമാക്കാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിലൂടെ ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയും എന്നാണു ഇന്‍സ്റ്റഗ്രാം കരുതുന്നത്. ഒരു ദിവസം ഏകദേശം ഇരുപത് മില്ല്യന്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട് എന്നാണു കണക്ക്.

Write Your Valuable Comments Below