സൈക്കിള്‍ പോലെ ചവിട്ടി പോകാന്‍ കഴിയുന്ന ചെറു ബൈക്കുകള്‍ നമ്മള് കണ്ടിട്ടുണ്ട്. ടി വി എസ് ചാമ്പ് പോലെയുള്ളവ തമിഴ്നാട്ടിലും കേരളത്തില്‍ ചെറിയ തോതിലും കാണാന്‍ സാധിക്കുന്നവ തന്നെയാണ്.
എന്നാല്‍ ഈ ഗണത്തില്‍ അങ്ങനെയൊന്നും ചെറുതാകാന്‍ തയ്യാറല്ലാത്ത ഒരു ബൈക്ക് ഉണ്ട്. അതാണ് മോട്ടോപെഡ്. സാധാരണ സ്പോര്‍ട്സ് സൈക്കിളില്‍ ബൈക്കിന്റെ ചെറു എഞ്ചിന് ഘടിപിച്ച രൂപമാണ് മോട്ടോപെഡ്.
സാധാരണ മൌണ്ടന്‍ ബൈക്കുകളില്‍ ഉപയോഗിക്കുന്ന പാര്‍ട്സ് കൂടാതെ ഹോണ്ടയുടെ ഹോറിസോണ്ടല്‍ എഞ്ചിന്, ത്രോട്ടില്‍, ടാങ്ക് തുടങ്ങി അനുബന്ധ ഘടകങ്ങളും ഇതിനായി ഉപയോഗിക്കുന്നു. 50 സി സി മുതല്‍ 190 സി സി വരെ ഉപയോഗിക്കാറുണ്ട്.
റൈഡ് ചെയ്യുന്നയാള്‍ക്ക് എഞ്ചിന് ഓണ്‍ ചെയ്യാതെയും ഈ സൈക്കിള്‍ ചവിട്ടി പോകാന്‍ കഴിയും. എന്നാല്‍ മലയിറങ്ങുന്ന സമയത്ത് അട്വെഞ്ചര്‍ സൈക്കിള്‍ പോലെ എഞ്ചിന് ഓഫ് ചെയ്ത് ഇറങ്ങാന്‍ സാധിക്കും. ആരോഗ്രവും ഒപ്പം ആയാസവും തരുന്ന ഒരു ബൈക്ക് ആണ് ചുരുക്കത്തില്‍ മോട്ടോപെഡ്.
എന്തായാലും ഈ മോട്ടോപെഡ് ബൈക്കിന്റെ വീഡിയോകളും ചിത്രങ്ങളും കണ്ടു നോക്കൂ …