സോഷ്യല്‍ മീഡിയകളെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍…

Spread the love

Social media doodles elements
സോഷ്യല്‍ മീഡിയകള്‍ അഴിഞ്ഞാടുന്ന ഒരു കാലത്താണ് ഇപ്പോള്‍ നമ്മള്‍ വന്നുപെട്ടിരിക്കുന്നത്.കുറഞ്ഞത്‌ ഒരു നാല് സോഷ്യല്‍ മീഡിയകളിലെങ്കിലും അക്കൗണ്ട്‌ ഇല്ലാത്തവര്‍ നമ്മുടെ നാട്ടില്‍ ചുരുക്കമാണ്..സോഷ്യല്‍ മീഡിയകളെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ വായിച്ചുനോക്കൂ…

1. അമേരിക്കയില്‍ ആരംഭിച്ച ഫേസ്ബുക്കിന്റെ 90% ഉപയോക്താക്കളും അമേരിക്കയ്ക്ക് പുറത്തുളളവരാണ്.

2. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ ഫേസ്ബുക്കിനും യുറ്റൂബിനും അവകാശപ്പെട്ടതാണ്.

3. ഫേസ്ബുക്കും യൂറ്റൂബും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ചൈനയുടെ ക്യൂസാണ്

4. ചൈനയില്‍ ഒട്ടുമിക്ക സോഷ്യല്‍ മീഡിയകളും നിരോധിച്ചവയാണ്.

5. ചൈനയില്‍ ഗൂഗിള്‍ പ്ലസിന് 100 മില്ല്യണ്‍ ഉപയോക്താക്കളും, ട്വിറ്ററിന് 80 മില്ല്യണും, യൂട്യൂബിന് 60 മില്ല്യണും ഉപയോക്താക്കളാണ് ഉളളത്.

6. ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നതില്‍ മൊത്തം ഉപഭോക്താക്കളുടെ 25% ഇന്ത്യക്കാര്‍. കൂടാതെ ഗൂഗിള്‍ പ്ലസിലും അമേരിക്കക്കാരേക്കാള്‍ ഇന്ത്യക്കാരാണ് കൂടുതല്‍.

7. ഭൂഖണ്ഡങ്ങളില്‍ ഏഷ്യയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍

8. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നുമാണ് ഏറെ ജനങ്ങളും സോഷ്യല്‍ മീഡിയ എടുക്കുന്നത്.

9. തായ്‌ലണ്ടില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 82%ഉം അവരുടെ ഫോണുകളില്‍ ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.