സൌദിയില്‍ ഇനി കടകള്‍ രാവിലെ 6 മുതല്‍ രാത്രി 9 വരെ.

Saudi-women-shop-at-a-grocery-in-the-Souq-al-Alawi-market-in-the-old-town-of-Jeddah

സൌദി അറേബ്യയില്‍ കടകളുടെ പ്രവര്‍ത്തന സമയത്തിന് മാറ്റം വരുത്താനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ പുതിയ സമയ ക്രമം സൌദിയിലെ കടകള്‍ സ്വീകരിച്ചു തുടങ്ങും. പുതിയ സമയക്രമം അനുസരിച്ച് ഇനി മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുക രാവിലെ 6 മുതല്‍ രാത്രി 9 വരെയായിരിക്കും. കടകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സമയക്രമം മാറ്റാന്‍ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും പുതിയ വ്യവസ്ഥയിലേക്ക് നീങ്ങാന്‍ വ്യാപാരികള്‍ക്ക് 6 മാസത്തെ സമയം നല്‍കുമെന്ന് സൌദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സൌദിയിലെ 80% കടകളിലും ജോലി ചെയ്യുന്നത് വിദേശികളാണ്, ഇതില്‍ തന്നെ നല്ലൊരു പങ്ക് ഇന്ത്യാക്കാരും ഉണ്ട്. ഈ അവസ്ഥയില്‍ ഒരു മാറ്റം ഉണ്ടാക്കി കുടുതല്‍ സൌദിക്കാരെ ഈ മേഖലയിലേക്ക് കൊണ്ട് വരാനാണ് ഈ നടപടി.