സൌദിയില്‍ ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍..

saudis-online

ഭാരതത്തില്‍ നിന്നുമുള്ള പ്രവാസികള്‍, പ്രത്യേകിച്ച് മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലിയെടുക്കുന്നതും, ജീവിക്കുന്നതും സൌദി അറേബ്യയിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സൌദിയിലെ പ്രമുഖ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വിദഗ്ധദനും, ശാസ്ത്ര ഉപദേഷ്ട്ടാവുമായ റഷാദ് വെളിപ്പെടുത്തുന്നത് സൗദി അറേബ്യയിലുള്ള 75 ലക്ഷത്തോലം ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളും ഇന്റര്‍നെററ് ഉപയോഗിക്കുന്നത് അനാവശ്യത്തിനാണെന്നാണ്. ശരാശരി 8 മണിക്കൂറോളം ഇത്തരക്കാര്‍ ഇന്റര്‍നെററ് ഉപയോഗം പാഴാക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.

ഏറ്റവും കൂടുതല്‍ അനാവശ്യകത, ഇക്കാര്യത്തില്‍ കാണുന്നത്, സൌദിയില്‍ നിരോധിക്കപ്പെട്ട വെബ്സൈറ്റുകളില്‍ കയറാന്‍ ആണെന്നും, കഴിഞ്ഞ വര്‍ഷം ഏകദേശം 3 മില്ല്യന്‍ ആളുകള്‍ ഇത്തരത്തില്‍ ശ്രമിച്ചിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദ്ധീകരിക്കുന്നു. ഇത്രയധികം സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിട്ടും, ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ കഴിയുന്നില്ലെന്നും, ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.