സൌഹൃദങ്ങള് മുറിച്ചിട്ട് ഒറ്റയാവുക..

ആരോടും അടുത്തിടപെടാതിരിക്കുക .സൌഹൃദങ്ങള് മുറിച്ചിട്ട് ഒറ്റയാവുക.ജീവന് പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു.ആത്മ സുഹൃത്തായ തന്നെ പോലും ഒരന്യനായി കാണാന് ജീവന് എങ്ങനെ കഴിയുന്നു എന്നായിരുന്നു ആര്യന് ചിന്തിച്ചത്.

”നിനക്ക് മാനക്കേടുണ്ടാക്കാതെ നിന്റെ ജീവിതത്തില്നിന്നും ഇറങ്ങിപ്പോയവള്ക്ക് നീ നന്ദി പറയുക.ആര്യന് പറഞ്ഞ ,പനിച്ചു വിറച്ച ആരാത്രി ജീവന് ഓര്ത്തു.

പ്രശസ്ത കവിയും ബുദ്ധിജീവിയുമായ ജീവന്റെ ഭാര്യ ഒളിച്ചോടിയെന്നൊരു കോളം വാര്ത്ത മാത്രം മതിയായിരുന്നു തന്റെ പ്രശസ്തിക്കു ക്ഷതം സംഭവിക്കുവാന്‍ .

സ്നേഹബന്ധവും സൌഹൃദവും അവിശ്വസിക്കുന്നിടത്ത് ഒരാള്ക്ക് അയാളെ നഷ്ടമാവുന്നു.അനാമികയുമായുള്ള കൂട്ട് വെറുമൊരു സൗഹൃദം മാത്രമാണെന്നും ദാമ്പത്യത്തിന്റെ വിശുദ്ധി താനിത് വരെ സൂക്ഷിച്ചിട്ടുണ്ടെന്നും ആവര്ത്തിച്ചു പറഞ്ഞിട്ടും ,നിയമപരമായി ത്തന്നെ അവള് ജീവിതത്തില് നിന്നും ഇറങ്ങിപ്പോയപ്പോഴാണ് ശൂന്യതയുടെ ഒരു കവചം തന്നെ പൊതിഞ്ഞത് ജീവനറിഞ്ഞത്.

മേല്‍ വിലാസംപോലുംമില്ലാതെ ആര്യന് പോലും അന്വേഷിച്ചെത്താന് കഴിയാത്ത തുരുത്തില് വര്ഷങ്ങള്ക്കു ശേഷം തന്നെ അയാള് വീണ്ടെടുക്കുമ്പോഴും ഒരു ശൂന്യതയായിരുന്നു മനസ്സില്.

ആര്യന്റെ ഭാര്യ കൊണ്ട് വെച്ച ചായ ആറിതണുത്തിരുന്നു.എന്തൊക്കെയോ നിഘൂഡഭാവങ്ങള് മിന്നിമറയുന്ന ആര്യന്റെ മുഖം തനിക്കപരിചിതമാണല്ലോ എന്നു ജീവന് തിരിച്ചറിഞ്ഞു.

വേലിത്തലപ്പിലെ ചെമ്പോത്തിന്റെ കണ്ണിലും നിഴലിച്ചത് നിഘൂഡ ഭാവമായിരുന്നു.ആധി പെരുത്തുകയറിയ അവളുടെ കണ്ണുകളില് കുറ്റ ബോധത്തിന്റെ ഒരു കണിക പോലും ഇല്ലാതിരുന്നത് ജീവനെ അത്ഭുതപ്പെടുത്തിയിരുന്നു അന്ന്.

തെറ്റ് ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ടവന്റെ വ്യഥയോട് ജീവന് തന്നിലേക്ക് ചുരുങ്ങി പ്രതികാരം ചെയ്തതായിരുന്നു ഇക്കാലയളവില് ആരാധക മനസ്സുകളിലേക്ക് ഒരുകുളിര്മതഴ പോലെ അയാളുടെ കവിതകള്‍ പെയ്തിറങ്ങിയത്.

അനാമികയേത്തെടി പോകാതിരുന്നതും അവള് തേടി വരാതിരുന്നതും ദാമ്പത്യത്തിന്റെ വിശുദ്ധി അവളും സൂക്ഷിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവായിരുന്നു.

പ്രവാസത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകളില് വസിക്കുന്നവരെ ആരും മനസ്സിലാക്കുന്നില്ല .സ്നേഹ സമ്രുണമായ ഒരു വാക്ക് അല്ലെങ്കില് സാന്ത്വനമേകുന്ന ഒരു തലോടല് ,ഭൂമിയിലെ ഇടപെടലുകളില് നിങ്ങളും ഭാഗക്കാരാന് എന്നൊരു വിളംഭരം ,ഇതൊക്കെയാവും അവരിലെ സര്ഗ്ഗ ചേതന കളെ മുഖ്യ ധാരയിലേക്ക് എത്തിക്കാന് ഉപകരിക്കുക.

വേലിചാരി വെട്ടിയുണ്ടാക്കിയ നടവഴിയിലെ കാല്പെരുമാറ്റം നിഘൂഡത നിറഞ്ഞ കണ്ണുകളുമായി വേലിതലപ്പിലിരുന്ന ചെമ്പോത്തിനെ അപ്രത്യക്ഷമാക്കി.

കാല്തൊയട്ടു വന്ദിച്ച ആര്യപുത്രവധുവിനു അവളുടെ ചായയായിരുന്നുവെന്നു അറിയുമ്പോള്‍ ആര്യന്റെ മുഖത്തെ നിഘൂ ഡത എന്തായിരുന്നുവെന്ന് ജീവന്‍ തിരിച്ചറിഞ്ഞു

Write Your Valuable Comments Below
SHARE
Previous articleഫ്ലാഷ് ബാക്ക്‌
Next articleഅന്തരം
പ്രവാസത്തിന്റെ മുറിവുകളുമായി നീണ്ട ഇരുപതു വര്‍ഷങ്ങള്‍..നഷ്ടപ്പെട്ടത് പ്രിയപ്പെട്ട നാട്..ബാല്യകാല സുഹൃത്തുക്കള്‍ പ്രണയം.. എന്റെ മുറ്റത്ത് നിന്നു നോക്കിയാല്‍ കാണുന്ന മഞ്ഞു വീണ വയല്‍ വരമ്പിലെ പ്രഭാതങ്ങള്‍.. ചെറു തോട്ടിലെ പരല്‍ മീനുകള്‍.. മഴക്കാലത്തെ ഇരുണ്ട സന്ധ്യകള്‍ .. വയല്‍ക്കരയിലെ നിലാവ്.ഗൃഹാതുരത എന്നെ എന്തൊക്കെയോ കുത്തിക്കുറി ക്കുന്നവനാക്കി.ഞാനൊരു സാഹിത്യകാരനല്ല.എന്റെ നാടിനെ സ്നേഹിച്ച സാധാരണ നാട്ടുംബുറത്തു കാരന്‍.

Comments are closed.