Share The Article

women1

ചുളുക്കിയ മുഖവുമായി റഷ്യന്‍ സ്ത്രീകളുടെ പ്രതിഷേധ സെല്‍ഫികള്‍ വൈറലാകുന്നു..! റഷ്യയിലെ നൂറുകണക്കിന് വനിതകളാണ് ഈ സെല്‍ഫി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

റിങ്കിള്‍ഡ് വുമണ്‍ എന്ന ഹാഷ് ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന സെല്‍ഫികളാണ്  സ്ത്രീകള്‍ക്കുനേരെയുള്ള അധികാരവൃന്ദത്തിന്റെ നിലപാടുകള്‍ക്കെതിരെ നിലപാട് അറിയിക്കുന്നത്.

നസൂദ് ഗുച്ചിഗോവ എന്ന 5൦ വയസ്സുള്ള പോലീസ് ഓഫീസര്‍ ഘെദ ഗോയ്‌ലബിയേവ എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നസൂദിന്റെ രണ്ടാം വിവാഹമാണിതെന്നും പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ച് നിരവധി വിമര്‍ശനങ്ങളാണ് റഷ്യയില്‍ ഉയര്‍ന്നത്.

പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ ചര്‍ച്ചകളും മെസേജുകളും വ്യപകമായതോടെ രോഷാകുലനായ ചെച്‌നിയന്‍ നേതാവ് റംസാന്‍ കാഡിറോവ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും ഭാര്യമാരെ വിലക്കണമെന്ന് ചെച്‌നിയയിലെ പുരുഷ•ാരോട് ആഹ്വാനം ചെയ്തു.

‘അവരെ പൂട്ടിയിടണം, അവരെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്, അങ്ങനെയായാല്‍ അവരൊന്നും പോസ്റ്റ് ചെയ്യില്ല.’ എന്നായിരുന്നു റംസാന്‍ കാഡിറോവിന്റെ പ്രസ്താവന. ഇത് വളരെ വലിയ വിമര്‍ശനങ്ങളിലേക്കാണ് നയിച്ചത്.

ഇത്തരം പ്രശ്‌നങ്ങള്‍ റഷ്യയില്‍ ഉടലെടുക്കുന്നതിന് ഇടയിലാണ് കോകെസസില്‍ സ്ത്രീകള്‍ വളരെ നേരത്തെ തന്നെ ലൈംഗീക പക്വത നേടുന്നുണ്ടെന്നും അസ്തഘോവ് പറഞ്ഞു. മാത്രമല്ല ചില സ്ഥലങ്ങളിലെ സ്ത്രീകളില്‍ 27 വയസ്സാകുമ്പോഴേക്കും കണ്ടാല്‍ 50 വയസ്സുണ്ടെന്ന് തോന്നുന്ന വിധം ചുളിവുവീഴുന്നുണ്ടെന്നും പറഞ്ഞ് റഷ്യയിലെ ചില്‍ഡ്രന്‍സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാന്‍ പാവെല്‍ അസ്തഘോവ് വിവാഹത്തെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. ഇതോടെ വിവാഹത്തിനെതിരെ പ്രതികരിച്ചവരുടെ പ്രതിഷേധം ഇതോടെ അസ്തഘോവിന് നേരെയായി.

ഇതിനോടുള്ള പ്രതിഷേധ സൂചകമായി പത്രപ്രവര്‍ത്തകയും സ്ത്രീവിമോചനവാദ പ്രവര്‍ത്തകയുമായ ബെല്ല റാപൊപോര്‍ട്ട് ആണ് മുഖം ചുളുക്കി പിടിച്ചെടുത്ത സെല്‍ഫി റിങ്കിള്‍ഡ് വുമണ്‍ എന്ന ഹാഷ് ടാഗോടെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പോസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹത്തിന് അനുവദിച്ച അസ്തഘോവിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹത്തെ ഹിപ്പോക്രൈറ്റ് എന്ന് വിശേഷിപ്പിച്ചും നൂറുകണക്കിന് വനിതകള്‍ ബെല്ലയെ അനുകൂലിച്ച് സ്വന്തം സെല്‍ഫികളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

0113

0211

in site