സ്ത്രീ ഒരു ഉപഭോഗ വസ്തു അല്ല. അവള്‍ ഒരു ആതമാവും കൂടിയാണ്

new
ഒഴിഞ്ഞ ഇടമോ,മുറിയോ കണ്ടെത്തി കാമുകിയെ ശരീരം പങ്കിടാന്‍ വിളിക്കുന്നിടത്ത് പ്രണയമില്ലെന്ന് ഇനിയെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചറിയണം. ബന്ധങ്ങളുടെ കാര്യത്തില്‍ അതിവൈകാരികത പുലര്‍ത്തുന്നവരാണ് സ്ത്രീകള്‍.പ്രകൃതി അവരില്‍ ഒരുക്കിക്കൊടുത്ത ആ സവിശേഷ സ്വഭാവം ഇന്ന് വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്.

ഒരാളെ സ്‌നേഹിച്ചാല്‍ അയാളുടെ ഇഷ്ട്ടം നഷ്ടപ്പെടാതിരിക്കാനായി ഏതറ്റംവരെയും പോകാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നത്. ഈ സവിശേഷത കൊണ്ടാണെന്ന് അറിയാതെ പോകുന്നിടത്ത് അവര്‍ തെറ്റിദ്ധരിക്കപ്പെടുക കൂടിയാണ്.ഇഷ്ട്ടപ്പെടുന്നവര്‍ക്കു വേണ്ടി ശരീരം പങ്കിടുമ്പോള്‍ കടുത്ത കുറ്റബോധം അനുഭവിക്കുന്നുണ്ടവര്‍. ഒപ്പം മാതാപിതാക്കളോടുള്ള വിശ്വസ്തത  കാത്തുസൂക്ഷിക്കുവാന്‍ കഴിയാത്തതിന്റെ വേദനയും.അവരെ പ്രണയം നടിച്ച്! ഉപയോഗിക്കുന്നവര്‍ ഒരിക്കലും ഈ ധര്‍മ്മസങ്കടത്തെക്കുറിച്ച്! അറിയാറേയില്ല എന്നതു ഖേദകരമാണ്.

അതിനുമപ്പുറം അവരെ ഭീഷണിപ്പെടുത്തി കൂട്ടുകാര്‍ക്കു കൂടി കാഴ്ച്ചവക്കുന്നിടത്തേക്ക്! കാര്യങ്ങളെത്തുമ്പോ ള്‍ തകര്‍ന്നുപോകുന്ന അവരുടെ പിന്നീടുള്ള ജീവിതചര്യകള്‍ യാന്ത്രികമായിത്തീരുകയും ഭയവും നിരാശയുമെല്ലാം ചേര്‍ന്ന് ഒന്നിനോടും പ്രതികരിക്കാതെ എല്ലാത്തിനും അവര്‍ വഴങ്ങുകയും ചെയ്യും.അപ്പോഴും ഇഷ്ട്ടപ്പെട്ടയാള്‍ എന്നും ഒപ്പമുണ്ടാകുമെന്ന് അവര്‍ ഉള്ളിന്റെയുള്ളില്‍ വിശ്വസിക്കുന്നുണ്ടാകും.അതും തകരുന്നിടത്താണ് അവര്‍ അത്മഹത്യക്ക് ശ്രമിക്കുന്നത്.

പ്രായവും ഈ കാര്യങ്ങളില്‍ ഒരു ഘടകം തന്നെയാണ്. ഒരു പെണ്‍കുട്ടി വഴങ്ങിത്തരുമ്പോള്‍ അവളുടെ ലൈംഗീക അഭിനിവേശത്തെക്കുറിച്ച്! വാചാലരാകുന്നവര്‍ തങ്ങള്‍ക്കു വേണ്ടി ഈ പെണ്‍കുട്ടികള്‍ കാത്തുവക്കുന്ന അതിരില്ലാത്ത സ്‌നേഹത്തെ കാണാതെപോകുക തന്നെയാണ്.
ഞങ്ങളുടെ മക്കള്‍ക്ക്,സഹോദരിക്ക് ഇത് സംഭവിക്കില്ലെന്നു കരുതുന്നവര്‍ അവരെയും പ്രകൃതി പെണ്ണായിത്തന്നെയാണ് സൃഷ്ട്ടിച്ചതെന്ന് മറക്കരുത്. അമ്മമാര്‍ പോലും ഈ വൃത്തത്തിന്റെ പുറത്തല്ലെന്നുകൂടി കൂട്ടിവായിക്കുക.സ്ത്രീയുടെ ഈ മഹത്തായ സവിശേഷതയെ പവിത്രതയോടെ കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മളോരോരുത്തരും.ഈ സ്വഭാവത്തെ സ്വയം തിരിച്ചറിഞ്ഞ് ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പെണ്‍കുട്ടികളും ശ്രദ്ധിക്കുക.

ഇത് പഠിപ്പിക്കാന്‍ ഇക്കാലത്ത് മുത്തശ്ശിമാരില്ലെന്ന് ഓര്‍ക്കുക.