സ്ഥിരമായ മോഷണം കണ്ടു പിടിക്കുവാന്‍ വെച്ച സിസിടിവിയില്‍ കുടുങ്ങിയ ആളെ കണ്ടു വീട്ടുകാര്‍ ഞെട്ടി !

01

ബാലരാമപുരത്താണ് സംഭവം അരങ്ങേറിയത്. തങ്ങളുടെ വീട്ടില്‍ സ്ഥിരമായി മോഷണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സിസിടിവി ഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഒടുവില്‍ സിസിടിവിയില്‍ ആളെ കണ്ടാണ്‌ വീട്ടുകാര്‍ ഞെട്ടിയത്, തങ്ങളുമായി ഏറ്റവുമധികം സൌഹൃദത്തിലായിരുന്ന സ്വന്തം അയല്‍ക്കാരി തന്നെ ആയിരുന്നു സിസിടിവിയില്‍ കുടുങ്ങിയത്.

നരുവാമൂട് മൊട്ടമൂടിലുള്ള വീട്ടിലാണ് സംഭവം നടന്നത്. വീട്ടുടുമസ്ഥനായ ഹരികുമാറിന് വാണിജ്യനികുതി വകുപ്പിലും ഭാര്യ റീജക്ക് തിരുവനന്തപുരം ട്രഷറിയിലുമാണ് ജോലി. അടുത്തകാലത്ത് വീട്ടില്‍ മോഷണം പെരുകിയപ്പോള്‍ വേലക്കാരിയെയാണ് വീട്ടുകാര്‍ സംശയിച്ചത്. പലപ്രാവിശ്യം സ്വര്‍ണവും പണവുമായി വിലപ്പെട്ടത് നഷ്ടപ്പെട്ടതോടെയാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടാനായി സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം 3,500 രൂപ നഷ്ടമായതിനെ തുടര്‍ന്ന് ടിവിദൃശ്യം പരിശോദിച്ചപ്പോഴാണ് വീട്ടുകാര്‍ ഞെട്ടിയത്.

വീട്ടില്‍ നിത്യവും സന്ദര്‍ശിക്കുന്ന അയല്‍ക്കാരിയായ സുഗതകുമാരി (31)യായിരുന്നു മോഷ്ടാവ്. നരുവാമൂട് പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സി.ഐ.നസീര്‍, നരുവാമൂട് എസ്.ഐ.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.