0 Shares 136 Views

സ്റ്റബിലിറ്റിയുള്ള ജീവിതം

11921649_958869277504931_1245115206676370143_n

ചില ജീവിതങ്ങള്‍ അങ്ങിനെയാണ്, കയ്യാലപ്പുറത്തെ തേങ്ങമാതിരി, ചെറിയൊരു കാറ്റടിച്ചാല്‍ മതി ഏതു നിമിഷവും വീണു പോകും …!

കാരണം ജീവിതത്തില്‍ ഒരു സ്റ്റബ്ലിലിറ്റി അവര്‍ക്ക് ഒരിക്കലും കാത്തു സൂക്ഷിക്കാന്‍ പറ്റുന്നില്ല ..!

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു .., പ്രലോഭനങ്ങള്‍ ഉണ്ടാകുന്നു .., ആക്‌സ്മീകമായ തിരിച്ചടികള്‍ ഉണ്ടാകുന്നു .., എന്നാല്‍ അതിനെയെല്ലാം നയപൂര്‍വ്വം അതിജീവിക്കുന്നവന്‍ ഉത്കൃഷ്ടനുമാകുന്നു ..!

ചിലര്‍ക്ക് ആ ഉത്കൃഷ്ടതയിലേക്ക് എത്തിച്ചേരാനുള്ള മനസാന്നിദ്ധ്യമുണ്ട് .., എന്നാല്‍ മറ്റു ചിലര്‍ക്ക് അതില്ല …!അതാണ് മേല്‍പ്പറഞ്ഞതിനാധാരാം .., ആ മനചാഞ്ചല്യം അവരെ ആശങ്കാകുലരാക്കുന്നു …!, സങ്കീര്‍ണ്ണ ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാകാതെ വട്ടം ചുറ്റിക്കുന്നു ..!

ഇവിടെ വേണ്ടത് മനസാന്നിദ്ധ്യമാണ് .., , നടുക്കടലിലെ വഞ്ചിയിലിരുന്നു കൊണ്ട് അങ്ങോട്ടും .., ഇങ്ങോട്ടും കിടന്ന് ഓടിയത് കൊണ്ട് ഒരു കാര്യവുമില്ല .., യുക്തി ബോധമുള്ള ചിന്തകളാലാണ് ഈ സമയം നയിക്കപ്പെടെണ്ടത് …!

ഏതൊരാള്‍ക്കും ആ തലത്തിലേക്ക് എത്തിച്ചേരാവുന്നതേയുള്ളൂ .., അതിനു വേണ്ടത് പരാക്രമമല്ല .., പരിശീലനമാണ് …!

പരിശീലനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .., മനചാഞ്ചല്യത്തിന് അടിമപ്പെടാതെ .., പ്രതിസന്ധികളെ യുക്തി പൂര്‍വ്വം തരണം ചെയ്യുന്നതിന് വേണ്ടിയുള്ള ധൈര്യമാണ് .., മനോധൈര്യം ..,

അത് ശാരീരികമായ ഒന്നല്ല …..!മറിച്ച് ആന്തരീകമായതാണ് …!

ശാരീരികമായി അര്‍നോള്‍ഡ് ആയിരുന്നാലും മാനസീകമായി ചാര്‍ളീ ചാപ്ലിന്‍ ആയിരുന്നാല്‍ അതില്‍ യാതൊരു ഗുണവുമില്ല ..!

ശാരീരികമായുള്ള ശക്തിയേക്കാളും .., ആന്തരീകമായുള്ള യുക്തി ഒരു മനുഷ്യനെ നേര്‍വഴിക്ക് നടത്തുന്നു .., ശക്തമായ മാനസീക വിഭ്രാന്തികളെ അതിജീവിക്കാന്‍ കഴിയുന്നു …!

സമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ടതു തന്നെയാണ് .., ഓരോ മനുഷ്യ ജീവിതങ്ങളും .., പക്ഷേ അതിനെ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടത്തേണ്ടത് …!

സ്‌ട്രെസ്സ് .., എന്തുകൊണ്ട് വരുന്നു എന്നതല്ല .., നമ്മള്‍ അതിനെ എങ്ങിനെ നോക്കിക്കാണുന്നു എന്നതാണ് മുഖ്യം …!

നിസ്സാരമായ കാര്യങ്ങള്‍ക്കും നമുക്ക് സ്‌ട്രെസ്സ് ഫീല്‍ ചെയ്യാം .. ഗുരുതരമായ കാര്യങ്ങള്‍ക്കും നമുക്ക് സ്‌ട്രെസ്സ് തോന്നാം ..!

എന്നാല്‍ നമ്മള്‍ അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് അത് വലുതോ ചെറുതോ ആയി താതാത്മ്യം പ്രാപിക്കുന്നത് …!

ചിലര്‍ വളരെ നിസ്സാരമായ കാര്യങ്ങള്‍ക്കും വളരെ ഗുരുതരമായി ആകുലപ്പെട്ട് അതിന്റെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിച്ചുകൊണ്ട് ചിന്തിച്ചു കൊണ്ടേയിരിക്കും …!

എന്നാല്‍ മറ്റു ചിലര്‍ ഗുരുതരമായ കാര്യങ്ങളില്‍ പോലും മനസാന്നിദ്ധ്യം വിടാതെ അതിനെ ലഘൂകരിക്കുന്നത് കാണാം ..!

നമ്മള്‍ തന്നെ ഒരു വസ്തുവിനെ നോക്കിക്കാണുന്നിടത്തു തന്നെയാണ് അതിന്റെ ഉത്തരവും ..!

വേനല്‍ക്കാലത്ത് മഴയ്ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ഥിക്കുന്നു .., എന്നാല്‍ മഴക്കാലത്ത് അധികമായ മഴയോര്‍ത്ത് നമ്മള്‍ പരിതപിക്കുന്നു ..1

ഇത് മാനുഷികമായ ഒരു ബലഹീനതതന്നെയാണ് വെളിവാക്കുന്നത് ..

നമ്മളാണ് .., നമ്മളെ ആദ്യം മനസ്സിലാക്കേണ്ടത് …! ,അതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നാല്‍ അത് നമ്മളുടെ പരാജയമാണ് ….!

സത്യത്തില്‍ പലരും പറയാറുണ്ട് .., ”എന്നേക്കൊണ്ടിതിനൊന്നും പറ്റത്തില്ല …”

അതങ്ങനെയാണ് .., എന്നേക്കൊണ്ടോന്നും പറ്റത്തില്ല എന്ന് ..കരുതിയിരുന്നാല്‍ സത്യത്തില്‍ ഒന്നിനും നമ്മെളെക്കൊണ്ട് പറ്റത്തില്ല …!

ഇവിടെ സ്വയം തന്നെതന്നെ വിശ്വസിക്കുവാന്‍ കഴിയുന്നില്ല .., തന്റെ കഴിവുകളെ കാണാതെ .., എല്ലാത്തിനെയുംകാള്‍ കീഴെയാണ് താന്‍ .., എന്നുള്ള ഒരു മിഥ്യാ സങ്കല്‍പത്തിലൂടെ ആയിരിക്കും ഒരുവന്‍ തന്നോട് തന്നെ സംവദിക്കുന്നത് …

”എനിക്കിത് കഴിയുമോ ..?കഴിയില്ലയോ …?”എന്നുള്ള ഈ സ്റ്റബിലിറ്റിയില്ലായ്മ എപ്പോഴും ഒരു പരാജയമാണ് ..!

തന്നില്‍ തന്നെ ഒരു പുനര്‍വിചിന്തനം നടത്താന്‍ തയ്യാറായാല്‍ മാത്രമേ ഈ സ്റ്റബിലിറ്റിയില്ലായ്മയില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുകയുള്ളൂ ..!ആ മാനസീകമായ ഒരു വിശകലനത്തിലൂടെ ഒരുവന്‍ തന്നെ തന്നെ തിരിച്ചറിയുന്നു

മൂന്ന് തരത്തിലുള്ള വ്യക്തിത്വങ്ങളെ നമുക്ക് കാണുവാന്‍ സാധിക്കും

ചിലര്‍ ആരെയും ആശ്രയിക്കാതെ സ്വന്തം കഴിവില്‍ മാത്രം മുന്നേറി ജീവിക്കുന്നു .., അവര്‍ അവരുടെ കഴിവുകളില്‍ വിശ്വസിക്കുന്നു …!

മറ്റു ചിലര്‍ എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്നു .., കാരണം അവര്‍ക്ക് ഒരിക്കലും .., അവരുടെ കഴിവുകളില്‍ വിശ്വാസമില്ല …!

ഇനി വേറെ ഒരു കൂട്ടര്‍ ഉണ്ട് .., അവര്‍ എപ്പോഴും ന്യുട്രല്‍ ആയി ജീവിക്കുന്നു .., എല്ലാത്തിന്റെയും ഉത്തരം അവര്‍ വിധിയില്‍ കാണുന്നു …!

ഈസിയായി ഒന്നും നേടാന്‍ കഴിയില്ല .., എപ്പോഴും ചെറുതായിരിക്കുവാന്‍ എളുപ്പമാണ് .., എന്നാല്‍ വലുതിലേക്കുള്ള ദൂരം കഠിനതരം തന്നെയാണ് ..

ആ സ്റ്റബിലിറ്റി .. നേടിയെടുക്കണമെങ്കില്‍ അതിന് നമ്മള്‍ തന്നെയാണ് വിചാരിക്കേണ്ടത് …!

ആ സ്റ്റബിലിറ്റി നേടിയെടുത്തു കഴിഞ്ഞാല്‍ ….., പിന്നെ എല്ലാ കാര്യങ്ങളും നിസ്സാരങ്ങള്‍ ആണ് ..!

Write Your Valuable Comments Below