Share The Article

 

new

സ്വതന്ത്രത്തിനു ശേഷം കോണ്‍ഗ്രസിന്‍റെ പുറത്ത് നിന്നുമുള്ള വീരനായകര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പല ചരിത്രകാരന്‍മാരും ആക്ഷേപം ഉന്നയിക്കുന്നത്. ഇതില്‍ സത്യമുണ്ട് എന്ന് ചില രേഖകളും സൂച്ചിപിക്കുന്നു.  സമര തീക്ഷ്ണമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നിരവധി സംഘടനകളും വ്യക്തികളും ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അധികാരം ലഭിച്ചപ്പോള്‍ ഇവരെയൊക്കെ വെട്ടി നിരത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നും ആരോപണം ഉണ്ട്.

ഇതിന്റെ ഒപ്പം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്തയ്ക്ക് പുറമേ മറ്റൊരു ആരോപണം കൂടി പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങുന്ന രക്തസാക്ഷിയായ ഭഗത് സിംഗിന്റെ കുടുംബത്തേയും രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചിരുന്നു എന്നാണ് ആക്ഷേപം.

1931 ല്‍ 23ആം വയസ്സിലാണ് ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുന്നത്. ഇതിന് ശേഷം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി ഭഗത് സിംഗിന്റെ കൂടുംബത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഇത് തുടര്‍ന്നു പോന്നിരുന്നു എന്നാണ് ആക്ഷേപം.

ഭഗത് സിംഗിന്റെ കുടുംബം തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. കടുംബാംഗങ്ങളുടെ ടെലിഫോണ്‍ സംഭാഷണങ്ങളടക്കം രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയതായി ആക്ഷേപമുണ്ട്.