01

ഇത് സനീഷ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി. 26 വയസ്സാണ് പ്രായമെന്നു പറയുന്നു. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് നിന്നും തെരുവു വെളിച്ചം പ്രവര്‍ത്തകന്‍ മുരുകന്‍ ഏറ്റെടുക്കുമ്പോള്‍ ഇയാള്‍ കുളിച്ചിട്ട് തന്നെ ഒരു വര്‍ഷത്തോളമായിരുന്നു. അന്ന് താടിയും മുടിയും വളര്‍ത്തി വികൃത രൂപമായി അലഞ്ഞുനടന്ന ചെറുപ്പക്കാരന്‍ ആയിരുന്നു സനീഷ്. ഇപ്പോള്‍ തെരുവു വെളിച്ചം നല്‍കിയ സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും പ്രകാശത്തില്‍ പതിയെ സംസാരിച്ചു തുടങ്ങിയപ്പോള്‍ ആണ് സ്വന്തം പേര് തന്നെ കക്ഷി പറഞ്ഞു തുടങ്ങിയത്. എന്നാല്‍ സ്വന്തം നാടെവിടെയെന്നോ വീട്ടിലേക്കുള്ള വഴിയേതെന്നോ എന്നൊന്നും ഓര്‍മ്മയില്ല.

ആകെ ഒരു ലക്ഷ്യമേ ഇപ്പോള്‍ സനീഷിനുള്ളൂ, സ്വന്തം മനസ്സില്‍ എവിടെയോ തങ്ങി നിന്ന അമ്മയെയും സഹോദരിയെയും ഒരു നോക്ക് കാണണം. വീട്ടുകാരോട് അത്രമാത്രം സ്നേഹമുണ്ടെങ്കിലും അവരെവിടെ എന്ന് പറയാന്‍ കഴിയാത്ത, ഓര്‍മ്മിക്കുവാന്‍ കഴിയാത്ത അവസ്ഥ. ഈ യുവാവ്‌ നിങ്ങള്‍ വായനക്കാരുടെ സഹായം തേടുകയാണ്. നിങ്ങളില്‍ ആര്‍ക്കെങ്കിലും ഈ യുവാവിനെ മനസ്സിലാക്കുവാന്‍ സാധിക്കുമെങ്കില്‍ അത് ഈ യുവാവിനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രവര്‍ത്തി ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വീട്ടുകാരോടുള്ള സ്‌നേഹം വികാരത്തിലൂടെ പ്രകടിപ്പിക്കുമെങ്കിലും വീട് എവിടെയെന്നോ വീട്ടുകാര്‍ ആരെന്നോ ഒന്നും അറിയില്ല. ചില സമയങ്ങളില്‍ വീട്ടുപേരും മറ്റും ഓര്‍ത്തെടുത്ത് പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമാകുന്നില്ല. വീടുവിട്ടിറങ്ങിയത് എന്തിനെന്നോ എങ്ങോട്ട് പോകെേണമന്നാ അറിയില്ല. ഇത്ര നാളായിട്ടും ആരും തിരക്കിവന്നില്ല. ഒരുപക്ഷേ മകനെ കാണാത്ത വേദനയില്‍ ഒരമ്മ എവിടെയോ ഉണ്ടാകും എന്ന് സനീഷിനും അറിയാം, ഈ വായിക്കുന്നവര്‍ക്കും മനസിലാകും.

ഒറ്റക്കിരിക്കുന്ന പ്രകൃതം ആണ് സനീഷിന്റെത്. മാനസിക സംഘര്‍ഷമായിരിക്കാം കാരണം. എങ്ങിനെയെങ്കിലും വീട്ടുകാരെ കണ്ടെത്തണം എന്ന ആഗ്രഹവും മനസ്സില്‍ കാണും. എങ്കിലും എങ്ങിനെ എന്ന ചോദ്യം ഉയരുന്നുണ്ടാകാം. അതിനൊരു വഴിയെ ഉള്ളൂ, നിങ്ങള്‍ വായനക്കാര്‍ സഹായിക്കുക എന്ന വഴി. എന്തെ നിങ്ങള്‍ ഉണ്ടാകില്ലേ ?

ഇദ്ദേഹത്തെ കുറിച്ച്ഫോ വല്ല അറിവും നിങ്ങള്‍ക്ക്ണ്‍ ഉണ്ടെങ്കില്‍ ഈ നമ്പറില്‍ വിവരമറിയിക്കുക: 0484 2427071.

ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാനും ശ്രമിക്കുക.