സ്വപ്നങ്ങള്‍ എന്ത് കൊണ്ട് മാഞ്ഞുപോകുന്നു ?

Spread the love

01

നമ്മളില്‍ ഭുരിപക്ഷവും കിനാവ് കാണുന്നവര്‍ ആണ്. ഉറക്കത്തെ സുഖപ്രദം ആകുന്ന മധുരമനോജ്ഞ സ്വപനങ്ങളും,  ഭയാനകമായതും വളരെ അസുഖകരമായതുമായ ദുഃസ്വപ്നങ്ങളും അതില്‍പ്പെടും. എങ്കിലും കാണുന്നതില്‍ അധിക കിനാവുകളും നമ്മള്‍ മറന്ന് പോകുക ആണ് പതിവ്, എന്തോണ്ടാണ് നമ്മുടെ സ്വപ്നങ്ങളുടെ ഓര്‍മ്മക്കളില്‍ അധികവും ഓര്‍ത്തെടുക്കാന്‍ അസാധ്യം ആയിരിക്കുന്നത് ?

ഒരല്പം ന്യൂറോസയിന്സിന്റെ സഹായം ആവിശ്യമാണ് ഈ പ്രക്രീയ വിശദികരിക്കാന്‍ . ഉറക്കത്തെ പ്രാധനമായി രണ്ട് ഘട്ടങ്ങള്‍ ആയി തിരിച്ചിരിക്കുന്നു . ദ്രുത നേത്ര ചലന ഘട്ടവും (Rapid Eye Movement Stage, REM),ദ്രുത നേത്ര ചലനമില്ലാത ഘട്ടവും(Non-Rapid Eye Movement Stage, NREM). നിദ്രയില്‍ ആയിരിക്കുന്ന ആളിന്റെ കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വേര്‍തിരിവ് . ഏഴ് മണിക്കൂര്‍ ശരാശരി മയക്കത്തില്‍ ഭുരിപക്ഷ സമയത്തും , 75%ത്തോളം NREM നിദ്രാഘട്ടത്തിലാണ് നാം ആയിരിക്കുന്നത് എന്നാല്‍ ഇരുപത് ശതമനാത്തിനോളം മാത്രം വരുന്ന REMയില്‍ ആണ് നമ്മളുടെ 99% സ്വപ്നങ്ങളും നാം കാണുന്നത് .

ദ്രുത നേത്ര ചലന ഘട്ടത്തില്‍ നമ്മുടെ നാഡീവ്യൂഹത്തില്‍ സംഭവിക്കുന്ന രസതന്ത്രസംബന്ധമായ വ്യതിയാനം ആണ് ഈ ഓര്‍മ്മക്കേടിന്റെ കാരണമായി കിടക്കുന്നത് . നമ്മുടെ ശരീരത്തിലെ ഓര്‍മ്മയുടെ മെയിന്‍ സൂക്ഷിപ്പുക്കരന്മാര്‍ കിടക്കുന്നത് സെറബ്രൽ
കോര്ടെക്സില്‍ ആണ് . ഓര്‍മ്മകളുടെ സൂക്ഷിപ്പിനെ ഉത്തേജിക്കുന്ന ഹോര്‍മോണ്‍ ആണ് , നോറപിന്‍നെഫ്രിന്‍ (Norepinephrine) ഇവയുടെ അളവില്‍ ദ്രുതഗതിയില്‍ സംഭവിക്കുന്ന കുറവ് ആണ് ദ്രുത നേത്ര ചലന ഘട്ടത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ കോര്ടെക്സില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടാതെ പോകുന്നതിന്റെ കാരണം .

എന്നാല്‍ ചില സ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ നമ്മുക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കാറുണ്ട് , അതിന് വിശദിക്കാരണം ഓര്‍മ്മയുടെ തന്നെ ഫില്‍ഡില്‍ ആയിരിക്കുന്ന മറ്റൊരു തലച്ചോറിന്റെ ഭാഗമാണ് . ഡോര്സോലാറെരല്‍ പ്രിഫ്രോന്റ്ല്‍ കോര്ടെക്സ് (DLPFC ).

DLPFCയില്‍ നിദ്രയില്‍ ഉത്തേജിപ്പിക്കാന്‍ നമ്മുടെ കിനാവുകള്‍ക്ക് കഴിയുബോള്‍ ആണ് അവ നമ്മുടെ ബോധാസ്മ്രിതിയില്‍ റെക്കോര്‍ഡ്‌ ആയി കിടക്കുന്നത് . അതായത് നാം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന സ്വപ്നങ്ങള്‍ എല്ലാം തന്നെ വളരെ ‘സ്പെഷ്യല്‍’ ആണ് ഒന്നെങ്കില്‍ അതിന്റെ മനോഹാരിത അല്ലായെങ്കില്‍ അത് നല്‍കിയ അസ്വസ്ഥത !