Share The Article

Basheer-Vallikkunnu-1

എഴുതിയത്: ഷഹീന്‍ എം സി

എന്റെ അടുത്ത നാടായ കടലുണ്ടിയിലെ റെയില്‍വേ പാലത്തിലൂടെയുള്ള നടത്തം അപകടകരമാണ്. പലപ്പോഴും അവിടെ ട്രെയിന്‍ തട്ടി അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാലത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ട്രെയിന്‍ വരുന്നില്ലാ എന്ന് ഉറപ്പിക്കണം. കടലുണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത വണ്ടികള്‍ക്ക് നല്ല വേഗതയുണ്ടാകും.

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനായ അബ്ദുറഹിമാന്‍ സാഹിബിന്റെ മരണം ശരിക്കും ഞെട്ടിച്ചു. നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു അബ്ദുറഹിമാന്‍. കടലുണ്ടി പാലത്തിന് മുകളിലൂടെ,കടലുണ്ടിയിലെതന്നെ രാമന്‍ എന്ന വ്യക്തി നടന്നുപോകുമ്പോള്‍ ട്രെയിന്‍ കുതിച്ചു വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. രാമനെ രക്ഷിക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിനിടയില്‍ രണ്ടു പേരെയും ട്രെയിന്‍ തട്ടിതെറിപ്പിക്കുകയായിരുന്നു. അവര്‍ രണ്ടുപേരും അവിടെ മരണത്തിന് കീഴടങ്ങി.

അവസാന സമയത്തും സഹജീവിക്ക് വേണ്ടി സേവന നിരതനായാണ് അബ്ദുറഹിമാന്‍ സാഹിബ് വിടവാങ്ങിയത്. കടലുണ്ടിയുടെ ഇന്നത്തെ ദു:ഖം രണ്ടു പേരുടേയും അപ്രതീക്ഷിത വിയോഗമാണ്. അബ്ദുറഹിമാനും രാമനും ആദരാഞ്ജലികള്‍.

മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിന് അതിരുകളില്ലാ എന്ന് വീണ്ടും തെളിയിക്കപ്പെട്ടു.