സൗദിയില്‍ മത്തി മീനിന് വരെ കത്തി വില !

Dubai+fish+market

സൗദിയില്‍ ദിവസം കഴിയും തോറും വില വര്‍ധിക്കുന്ന വസ്തു എന്ന് പറയുന്നത് മീനിനാണ്. ഓരോ ദിവസം കഴിയും തോറും മീനിന്റെ വില കയറി കയറി പോവുകയാണ്.

സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തേയ്ക്കാണ് മത്സ്യവില ഉയര്‍ന്നത്. മലയാളികളുടെ ഇഷ്ട മത്സ്യമായ മത്തിയുടെ വില മൂന്ന് റിയാലില്‍ നിന്നും ഏഴ് റിയാലായി ഉയര്‍ന്നും. 10 റിയാലായിരുന്ന അയലയുടെ വില 22 റിയാലായി.

മത്സ്യത്തിന്റെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സൗദിയില്‍ മത്സ്യം ബഹിഷ്‌കരിയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനവും നടന്നു.

‘അത് ചീഞ്ഞ് പോകട്ടേ’ എന്ന പേരിലാണ് ഫേസ്ബുക്കിലൂടെ ക്യാമ്പയിന്‍ നടക്കുന്നത്. പക്ഷെ ആഹ്വാനം ഒക്കെ ഒരു വശത്ത് നടക്കുകയെ ഉള്ളു.  ഖ്വാട്ടിഫ് മത്സ്യമാര്‍ക്കറ്റില്‍ പ്രചാരണത്തിന് ശേഷവും വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്.

യെമനില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ ജിസാനില്‍ മത്സ്യബന്ധംനം സ്തംഭിച്ചതും മത്സ്യ വിപണിയില്‍ കുത്തകകള്‍ പിടിമുറുക്കിയതുമാണ് മത്തി മീനിന് അടക്കം കത്തി വില വരാന്‍ കാരണം.