ഹര്‍ത്താലിനെതിരെ സ്വന്തം കാറില്‍ പോസ്റ്റര്‍ ഒട്ടിച്ച് എറണാകുളത്തുകാര്‍; പൊതുജനം ഇറങ്ങുന്നു !

04

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 991.9 കോടിരൂപയുടെ പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ചെയ്തതിലുള്ള പൊതുജന പ്രതിഷേധം ശ്രദ്ധയാകര്‍ഷിക്കുന്നു. സെ നോ ടു ഹര്‍ത്താല്‍ എന്ന പോസ്റ്റര്‍ ഒട്ടിച്ചാണ് ഇക്കൂട്ടര്‍ ധൈര്യം സംഭരിച്ച് തങ്ങളുടെ കാറുകളുമായി റോഡുകളില്‍ ഇറങ്ങിയിരിക്കുന്നത്. ഹര്‍ത്താല്‍ ഒരു സമരമുറ ആണെന്നും അതില്‍ വേണ്ടവര്‍ക്ക് പങ്കെടുക്കാമെന്നും ഒന്നുമറിയാത്ത പൊതുജനം എന്ത് പിഴച്ചു എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് യൂസറായ സുനില്‍ മംഗലം ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

02

സെ നോ ടു ഹര്‍ത്താല്‍ എന്ന പ്രത്യേകം വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും ഒക്കെയുള്ള ടീം തന്നെയാണ് ജനങ്ങളെ ഇങ്ങനെ രംഗത്തിറക്കിയത്. ഇതിനായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകം വീഡിയോകളും അവര്‍ ഇറക്കുന്നുണ്ട്.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഏറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ വ്യവസായ പണിമുടക്കും റെയില്‍ ഉപരോധവും ഉണ്ടാവും. ജില്ലാ സമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലും പണിമുടക്കും റെയില്‍ ഉപരോധവും. കളമശേരി എച്ച്.എം.ടി ജംഗ്ഷനില്‍നിന്നു രാവിലെ 9.30ന് പ്രകടനമായി കളമശേരി റെയില്‍വേ സ്‌റ്റേഷനടുത്ത് 10 മണിക്കാണ് റെയില്‍ ഉപരോധം നടക്കുന്നത്. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 204 ദിവസമായി സത്യഗ്രഹവും 105 ദിവസമായി നിരാഹാര സമരവും നടന്നുവരികയാണ്.

01

03

05

സെ നോ ടു ഹര്‍ത്താല്‍ ടീം ഒരുക്കിയ മറ്റു പോസ്റ്ററുകളും വീഡിയോകളും