Share The Article

10345555_552808694819575_52

മലയാളി ജാതിയുടെയും മതത്തിന്റെയും പിടിയില്‍ നിന്ന് മോചിതരാകുന്നുവെന്ന് സൂചന നല്കി വയനാട്ടില്‍ വീണ്ടുമൊരു ഇന്റര്‍കാസ്റ്റ് വിവാഹം.ഹിന്ദുവായ സി.കെ ദിനേശനും, മുസ്ലീമായ റജീന പി.എസ്സുമാണ് മതങ്ങളെ പടിക്ക് പുറത്താക്കി വിവാഹിതരാകുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഈ വരുന്ന 17 നു രജിസ്റ്ററോഫീസില്‍ വെച്ച് മിന്ന് ചാര്‍ത്താനാണ് തീരുമാനം

വിവാഹത്തിന് മുന്നോടിയായി സാമൂഹ്യ പ്രവര്‍ത്തകരായ ഇരുവരും അവയവദാന സമ്മതപത്രം കൈമാറുമെന്നും, ഒരു കുട്ടിയെ ദത്തെടുക്കുമെന്നും, വിവാഹ ശേഷം സുഹൃത്തുക്കളോടൊത്ത് രക്തദാനം നടത്തുമെന്നും നവ ദമ്പതികള്‍ പറയുന്നു. ഇരുവരുടെയും ധീരോത്വമായ നിലപാടുകള്‍ക്ക് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരാണ് വിവാഹ ക്ഷണക്കത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. അതിലേറെ പേര്‍ അനുഭാവം പ്രകടിപ്പിക്കുന്നുമുണ്ട്

എന്നാല്‍ ഇത് മതചിന്തകള്‍ക്കെതിരാണെന്നും കേവലം പ്രചരണ കസര്‍ത്ത് മാത്രമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇതേ സമയം വരന്‍ മുസ്ലീമായിയിരുന്നെങ്കില്‍ വിഷയം ലൌവ്‌ ജിഹാദ് എന്ന പേരില്‍ ഇത് വിവാടമാകില്ലായിരുന്നോ എന്നും ഇവര്‍ ചോദിക്കുന്നു