ഹിപ്പൊപൊട്ടാമസ് വിഴുങ്ങിയ മനുഷ്യന്‍

enlogin15

പോള്‍ റ്റെമ്പ്‌ലര്‍ ജോലിയുടെ ഭാഗമായി കുറച്ചു ടൂറിസ്റ്റുകള്‍ക്ക് തുണയായി ഒരു കൊതുമ്പു വള്ളത്തില്‍ സിംബാവേയിലെ സാംബെസി നദിയിലൂടെ പോകുമ്പോള്‍ മിനുട്ടുകള്‍ക്കു ശേഷം തന്നെ ഒരു ഹിപ്പോ വിഴുങ്ങും എന്ന് ഒരു സംശയവും തോന്നിയില്ല. വര്‍ഷങ്ങളായി ടൂറിസം ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന അയാള് എന്നും ചെയ്യുന്ന ജോലി മാത്രമേ അന്നും ചെയ്തുള്ളൂ .

ഹിപ്പോകള്‍ ധാരാളമുള്ള നദിയില്‍ ടൂറിന്റെ, അവസാനം മൈക്ക്, ബെന്‍, എവാന്‍സ് എന്നീ ശിഷ്യരോടൊപ്പം നാല് ചെറു വള്ളങ്ങളിലായി വരുമ്പോഴാണ് ആഴം കുറഞ്ഞ സ്ഥലത്ത് പന്ത്രണ്ടോളം ഹിപ്പോകളെക്കണ്ടത്. അവ സ്വതവേ അപകടകാരികള്‍ അല്ലെന്നു കരുതിയെങ്കിലും അല്പം പിന്നിലായിപ്പോയ എവാന്‍സിനെ ഒപ്പം കൂട്ടുവാനായി റ്റെമ്പ്‌ലരും മറ്റുള്ളവരും തുഴച്ചില്‍ നിര്‍ത്തി തിരിഞ്ഞു നോക്കുമ്പോള്‍, മുകളിലേക്ക് തെറിച്ചുയര്‍ന്നു വെള്ളത്തിലേക്ക് പതിക്കുന്ന എവാന്‍സിനെയാണ് കണ്ടത്. എവന്‍സിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പെട്ടെന്ന് ഇരുട്ടിലേക്ക് വീഴുന്നതുപോലെ തോന്നിയ റ്റെമ്പ്‌ലര്‍ക്കു എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പോലുമായില്ല. തലകീഴായി നില്ക്കുന്നു എന്ന് തോന്നിയെങ്കിലും അരക്കെ മേലോട്ട് നനവോ, ചുറ്റും വായുവോ ഉണ്ടെന്നു തോന്നിയില്ല. തന്നെ എന്തോ മുറുകെ പിടിച്ചിരിക്കുന്നതായി തോന്നിയ അയാള്‍ക്ക് താന്‍ ഒരു ഹിപ്പോയുടെ വായിലാണെന്നും അത് തന്നെ വിഴുങ്ങുകയാണെന്നും മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. സര്‍വ്വ ശക്തിയുമെടുത്ത് വലിച്ചിട്ടും രക്ഷയില്ലാതെ മരണത്തിലേക്ക് നീങ്ങിക്കൊടിരുന്നപ്പോള്‍ പെട്ടെന്ന് പിടി ഒന്ന് അയഞ്ഞതായി തോന്നുകയും കുതറി പുറത്തേക്ക് ചാടുകയും ചെയ്തു. സ്വന്തം ജീവന്‍ പണയപ്പെടുത്തി കൂട്ടുകാരന്‍ മൈക്ക് ഹിപ്പോയ്ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ആണ് റ്റെമ്പ്‌ലര്‍ക്കു രെക്ഷപ്പെടാനായത്. ഒരു വിധം വള്ളത്തില്‍ കയറിയ അയാള് തന്റെ കൈ പറിഞ്ഞു തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. കൈ പിന്നീടു ഓപ്പറെഷനിലൂടെ മുറിച്ചു മാറ്റേണ്ടി വന്നു.

6

നിരുപദ്രവികള്‍ എന്നൊക്കെ കരുതും എങ്കിലും, ഒരു വര്‍ഷം മുന്നൂറോളം പേര്‍ ഹിപ്പോകളാല്‍ കൊല്ലപ്പെടുന്നു. മനുഷ്യരെ കൊല്ലുന്ന ജീവികളില്‍ കൊതുകിനും, ജെല്ലി ഫിഷിനും പുറകിലായി മൂന്നാം സ്ഥാനമാണ് ഹിപ്പോയ്ക്കുള്ളത്. നാലടിയോളം വലുപ്പത്തില്‍ വാ പൊളിക്കാനും, മുപ്പതു മൈല്‍ വേഗത്തില്‍ കരയില്‍ ഓടാനും കഴിവുള്ള ഹിപ്പോ ജലത്തിലാണ് ഏറ്റവും അപകടകാരികള്‍ ആകുന്നത്‌.