ഹുദ്ഹുദ് ചുഴലിക്കാറ്റ് ജന്മം നല്കിയത് 245 കുട്ടികള്‍ക്ക്..

childbirth_11512

ഹുദ്ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ഒക്ടോബര്‍ 12ന് ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ജനിച്ചത് 245 കുട്ടികള്‍. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ ഗര്‍ഭിണികളെ ആശുപത്രികളിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

397 പേരെയാണ് ആരോഗ്യവകുപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഹുദ്ഹുദ് നാശം വിതച്ച 12ന് 245 കുട്ടികള്‍ ജനിച്ചുവെന്നും പൊതുജനാരോഗ്യ ഡയറക്ടര്‍ കെ.സി.ഓസ് വ്യക്തമാക്കി.

ശസ്ത്രക്രിയ വേളയിലും മറ്റും വൈദ്യുതി തടസം നേരിടാതിരിക്കാന്‍ വകുപ്പ് ജനറേറ്ററുകളടക്കമുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് നബാഗര്‍പൂരിലായിരുന്നു. 52 ശിശുക്കളാണ് മേഖലയില്‍ അന്ന് ജനിച്ചത്.