0 Shares 149 Views

ഹൃദയം നെഞ്ചിന് പുറത്തായി അത്ഭുതക്കുഞ്ഞ് ജനിച്ചു

1

ഹൃദയം നെഞ്ചിന് പുറത്തേക്ക് വളര്‍ന്ന നിലയില്‍ അത്ഭുതക്കുഞ്ഞ് ജനിച്ചു. ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കാര്‍ദേന എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു കുഞ്ഞിനു ജന്മം നല്‍കിയത്. അഡ്രീന കാര്‍ദേന എന്ന പേരുള്ള കുഞ്ഞ് ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ അവളുടെ ശരീരത്തില്‍ പുറമേ അണിയിച്ച പിങ്ക് കളറുള്ള ഹൃദയ സംരക്ഷണ അറ കാരണം ഇപ്പോഴും ജീവനോടെ സുഖമായിരിക്കുന്നു. എക്ട്ടോപിയ കോര്‍ദിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് ഈ കുഞ്ഞിനു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാന്‍ കാരണം. 8 മില്യണില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു അസുഖം ആണത്രേ ഇത്. കൂടാതെ ഈ രോഗം ബാധിക്കുന്നവരില്‍ 10 ല്‍ 9 പേരും സാധാരണ മരണപ്പെടാറാണ് പതിവെന്ന് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച ഈ കുഞ്ഞ് അമ്മയുടെ കൂടെ ടെക്സാസ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു പോയതായി ഹോസ്പിറ്റല്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ഈ സംരക്ഷണ അറ മാറ്റി വെക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പ്രായം ആയി വരുമ്പോള്‍ പെര്‍മനന്റ് പ്രൊട്ടക്ഷന്‍ നല്‍കേണ്ടി വരുമെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

http://youtu.be/gHPSw1SNOpY

കുറെ കാലമായി ഉറക്കമില്ല രാത്രികള്‍ സമ്മാനിച്ച തനിക്കിത് സന്തോഷത്തിന്റെ ദിനമാണെന്ന് അമ്മ കാര്‍ദേന പറയുന്നു. ഗര്‍ഭകാലം 16 ആഴ്ച ആയപ്പോള്‍ തന്നെ കുഞ്ഞിന്റെ അവസ്ഥയെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിരുന്നു എന്ന് കാര്‍ദേന പറഞ്ഞു. അന്ന് മുതല്‍ ചെക്ക്അപ്പും ടെന്ഷനും തന്റെ കൂടെപ്പിറപ്പായിരുന്നു എന്നും അവര്‍ പറഞ്ഞു.

http://youtu.be/_6bsXbnoTb0

ഹോസ്പിറ്റല്‍ അധികൃതര്‍ കാര്‍ദേനക്ക് 3 ഓപ്ഷനുകള്‍ ആയിരുന്നു കൊടുത്തിരുന്നത്. ഒന്ന്, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുക. രണ്ട്, കുഞ്ഞ് മരിക്കുന്നത് വരെ ഇങ്ങനെ തന്നെ കഴിയുക. മൂന്നാമതായി ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ നെഞ്ചില്‍ ഒരു ഹോള്‍ ഉണ്ടാക്കുകയും സാവധാനം ഹൃദയത്തിനു താമസിക്കാന്‍ ഒരിടം ഉണ്ടാക്കുകയും ചെയ്യുക. ഇതില്‍ മൂന്നാമത്തെ ഏറ്റവും ദുസഹമായ കാര്യമാണ് കാര്‍ദേന സ്വീകരിച്ചത്.

Write Your Valuable Comments Below