Share The Article

Rudra Shah 

പശുവിനെ മോഷ്ടിക്കുന്നവർ വലിയ കൗശലക്കാരാണ്. അവർ ആദ്യം ചെയ്യുന്നത് പശുവിന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണി അഴിച്ചെടുക്കുകയെന്നതാണ്. എന്നിട്ട് മോഷ്ടാക്കളിൽ ഒരാൾ മണിയും കിലുക്കി കിഴക്കോട്ടോടും, മറ്റുള്ളവർ പശുവിനെയുംകൊണ്ട് പടിഞ്ഞാറോട്ടും.

ഗ്രാമീണർ മണിയൊച്ച കേട്ട് കിഴക്കേ ദിശയിലേക്കു കുറേദൂരം ഓടുമ്പോഴേക്കും കള്ളൻ മണിയും വലിച്ചെറിഞ്ഞിട്ടു എവിടെയെങ്കിലും പോയൊളിക്കും. അതോടെ ഗ്രാമീണരുടെ കൈകളിൽ മണി മാത്രം ലഭിക്കുകയും കള്ളന്മാർ പശുവുമായി രക്ഷപ്പെടുകയും ചെയ്തിരിക്കും.

*നമുക്ക് നഷ്ടപ്പെട്ട പശുക്കൾ ഇതൊക്കെയാണ്:*

സാമ്പത്തിക ഭദ്രത, വിദ്യാഭ്യാസരംഗം, തൊഴിൽ, സ്ത്രീസുരക്ഷ ആരോഗ്യം, യാത്രാ സൗകര്യം, റോഡ്, നീതിന്യായം, അഴിമതിമോചനം, പൊതുമേഖല സ്ഥാപനങ്ങൾ, കുടിവെള്ളം, കൃഷി, പ്രകൃതിസംരക്ഷണം എന്നിങ്ങനെയുള്ള ഒട്ടനവധി നിറവേറലുകളാണ്.

*പശുവിന്റെ കഴുത്തിലെ മണിനാദങ്ങൾ:*

370, 35A, പുൽവാമ, മുത്തലാഖ്, രാമക്ഷേത്രം, മസ്‌ജിദ്‌, ദളിതർ, സവർണ്ണർ, റാഫേൽ, ബീഹാറി, ഗുജറാത്തി, നെഹ്‌റു, പട്ടേൽ പാകിസ്ഥാൻ, ചിദംബരം, നോട്ട് പിൻവലിക്കൽ, സ്വിസ് ബാങ്ക്,
ഓഹരി വിറ്റഴിക്കൽ….

പശുവിന്റെ കഥയാണ്, വെറുതെ പറഞ്ഞെന്നേയുള്ളൂ.
കൗതുക ലോകം..ന്താ ലേ..

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.