എത്രയൊക്കെ ഭാരം കുറയ്ക്കണം എന്ന് സത്യം ചെയ്താലും ചൂടേറിയ ചിക്കന്‍ ബിരിയാണിയോ വിഭവ സമ്രദ്ധമായ ഊണ് കാണുമ്പോഴും നമ്മള് ആ സത്യം കാറ്റില്‍ പറത്തും.
ശാസ്ത്രഞ്ജര്‍ ഇതിനും ഒരു മരുന്ന് കണ്ടുപിടിച്ചിടുണ്ട്. ഒരു നല്ല ഊണ് കഴിച്ചു എന്ന് ശരീരത്തെ തോന്നിപ്പിക്കുന്ന ഒരു ഗുളിക. ഫെക്സാരാമയിന് എന്ന ഗുളികയാണ് ശരീരത്തെ വിശപ്പില്‍ നിന്നും പറ്റിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു മരുന്ന് കമ്പനിയുടെ ഡയറക്റ്ററും പ്രശസ്ത ആരോഗ്യ എഴുത്തുകാരനുമായ റൊണാള്ട് ഈവന്സ് ആണ് ഇ മരുന്ന് കണ്ടുപിടിച്ചത്.
ആമാശയത്തില്‍ ദഹനത്തിനാവിശ്യമായ ആസിഡ്സ് പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് ദഹിപ്പിക്കാനുള്ള പ്രൊട്ടീന്സും മറ്റും കൊടുക്കാന്‍ ഈ ഗുളികയ്ക്ക് കഴിയും എന്നാണ് റൊണാള്ട് അവകാശപെടുന്നത്. ഇത്തരത്തില്‍ ശരീരത്തിനാവിശ്യമായ ഷുഗറുകളും ഫാറ്റും നല്കി ആഹാരം കഴിച്ചു എന്ന തോന്നല്‍ ശരീരത്തിനുണ്ടാക്കുന്നു. അനാവിശ്യമായ കേമിക്കലുകളോ മറ്റും ഇല്ലാത്തതുകൊണ്ട് ശരീരത്തിന് ബാഹ്യമായോ ആന്തരികമായോ ഒരു കേടുപാടുകളും സംഭവിക്കില്ല എന്നും റൊണാള്ട് പറയുന്നു.
എലികളില്‍ മാത്രമാണ് ഇതുവരെയും പരീക്ഷണം നടത്തിയിട്ടുള്ളത്. മനുഷ്യനില്‍ പരീക്ഷണം നടത്താനുള്ള അമേരിക്കന്‍ മെഡിക്കല്‍ അസോസിയെഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് റൊണാള്ട്. പക്ഷെ മരുന്നു നിറുത്തിയാല്‍ വീണ്ടും പഴയത് പോലെയാകുമൊ എന്ന ആശങ്കയും റൊണാള്ട് പങ്കുവയ്ക്കുന്നു.
3-4 വര്‍ഷത്തിനുള്ളില്‍ നടന്നേക്കാവുന്ന മനുഷ്യപരീക്ഷണത്തിന്ശേഷം മാത്രമേ മരുന്നിനെകുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടുകയുള്ളു.
https://www.youtube.com/watch?v=_uoYUHfk2zI