1200 വര്‍ഷം പഴക്കമുള്ള ലോകത്തെ ആദ്യത്തെ ‘ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍’ കണ്ടെത്തി

Spread the love

01

ലോകത്തെ ഏറ്റവും പഴക്കമുള്ള അതായത് 1200 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ‘ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍’ കണ്ടെത്തി. തുര്‍ക്കി പുരാവസ്തു ഗവേഷകര്‍ ആണ് മരം കൊണ്ടുള്ള വസ്തു കണ്ടെത്തിയത്. അവരതിനെ ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍ എന്നാണ് വിശേഷിപ്പിച്ചത്.

37 ഓളം പഴയ കപ്പലുകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇസ്താംബൂളിനടുത്തുള്ള യെനികപി ഏരിയയിലെ തിയോഡോസിയാസ് പോര്‍ട്ടില്‍ നിന്നും ഒരു കപ്പലില്‍ നിന്നുമാണ് ഇത് കണ്ടെത്തിയത്.

പുറം ഭാഗം അലങ്കരിച്ചുണ്ടാക്കിയ ഈ ഉപകരണം കപ്പല്‍ ക്യാപ്റ്റന്റെതാണെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴത്തെ 7 ഇഞ്ച്‌ ടാബ് ലെറ്റ്‌ കമ്പ്യൂട്ടറിന്റെ വലുപ്പമാണ് ഉള്ളതെങ്കിലും ഉപകരണത്തിന് നല്ല വണ്ണമുണ്ട്. അതിനുള്ളില്‍ അഞ്ച് ചതുരത്തിലുള്ള പാനലും കാണാം. അതില്‍ ഓരോ പാനലിലും മെഴുക് നിറച്ചിരിക്കുകയാണ്. ആ പാനലില്‍ മെഴുകിന് മുകളില്‍ ആയിരിക്കും ക്യാപ്റ്റന്‍ എഴുതാറുണ്ടായിരുന്നത് എന്നാണ് കരുതപ്പെടുന്നത്. അതില്‍ ഗ്രീക്ക് ഭാഷയില്‍ എഴുതിയ വാക്കുകള്‍ ഇപ്പോഴും വായിച്ചെടുക്കാവുന്നതാണ്

അത് പോലെ ഏറ്റവും രസകരമായ സംഗതി എന്തെന്നാല്‍ നമ്മുടെ സ്മാര്‍ട്ട്‌ ഫോണിലെയും ടാബ് ലെറ്റ്‌ കമ്പ്യൂട്ടറുകളിലെയും പോലെ ആപ്പ്സ് ഹൈഡ് ചെയ്ത് വെക്കാനുള്ള ഓപ്ഷനും ഇതിലുണ്ടെന്നാണ്. വിദഗ്ദ പരിശോധനയില്‍ ഈ ‘ടാബ് ലെറ്റ്‌ കമ്പ്യൂട്ട’ റിന്റെ അടിയില്‍ നിന്നും ഒരു രഹസ്യ പാനല്‍ കൂടി കണ്ടെടുത്തു.

Advertisements