01

തന്റെ കയ്യിലുള്ള വടി കൊണ്ട് തന്റെ ക്ലാസിലെ 13 ഓളം വിദ്യാര്‍ഥികളെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ വിവാദമാകുന്നു. അടിയേറ്റ് വിദ്യാര്‍ഥികള്‍ വേദന കൊണ്ട് പുളയുന്ന വീഡിയോ പുറത്ത് വന്നതോടെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം സൌദിയില്‍ ശക്തമാവുകയാണ്. സംഭവം വിവാദമായതോടെ സൗദി വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഒരു സൗദി ചാനല്‍ തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഈ അദ്ധ്യാപഹയന്‍ വടിയുമായി ഒരുങ്ങി നിന്ന ശേഷം ക്യൂ പാലിച്ചു കൊണ്ട് ഓരോരുത്തരെ തന്റെ മുന്നിലൂടെ ആഞ്ഞു വീശി അടിച്ചു വിടുകയാണ് വീഡിയോയില്‍ അയാള്‍ ചെയ്യുന്നത്.

ചാനല്‍ വീഡിയോ പുറത്ത് വിട്ടതോടെ സൗദി മനുഷ്യാവകാശ കമ്മീഷന്‍ മെമ്പര്‍ ഡോ. ഇബ്രാഹിം അല്‍ ശേദി ഇത് കുട്ടികള്‍ക്കെതിരെയുള്ള പീഡനം ആണെന്ന് പ്രഖ്യാപിച്ചു. ഇത്തരം ആളുകള്‍ ഒരിക്കല്‍ പോലും അദ്ധ്യാപകന്‍ ആയി നില്‍ക്കരുതെന്നും അയാളെ ഉടനെ തല്‍സ്ഥാനത്ത് നിന്നും നീക്കി തക്കതായ ശിക്ഷ നല്‍കണമെന്നും അല്‍ ശേദി ആവശ്യപ്പെട്ടു.