15 മിനിട്ട് വാട്ട്‌സ്ആപ്പ് കോളിന് എത്ര രൂപ ചിലവാകും ? ചില കണക്കിലെ കളികള്‍

78

whatsapp-new-features-voice-calls

ഔദ്യോഗികമായി എത്തിയതോടെ വാട്ട്‌സാപ്പ് കോളിംഗ് തരംഗമായി മറിയിരിക്കുകയാണ്. ഒട്ടുമിക്ക വാട്ട്‌സാപ്പ് ഉപയോക്താക്കളും ഫോണ്‍ വിളി ഇപ്പോള്‍ വാട്ട്‌സാപ്പിലൂടെ ആക്കിയിരിക്കുകയാണ്. ഫോണിലെ ബാലന്‍സ് നല്കാതെ വിളിക്കാം എന്നുള്ളതാണ് വാട്ട്‌സാപ്പ് കോളിംഗിനെ ജനകീയമാക്കുന്നത്.

ബാലന്‍സ് നഷ്ടപ്പെടില്ലെങ്കിലും, ഫോണിന്റെ ഡേറ്റ ബാലന്‍സ് ഉപയോഗിച്ചായിരിക്കും വാട്ട്‌സാപ്പ് കോളിംഗ് പ്രവര്‍ത്തിക്കുക. അതായത് ഡേറ്റ ബാലന്‍സ് കുറയുമെന്നും ഡേറ്റ ചാര്‍ജ്ജ് നല്കുകയും വേണമെന്നേര്‍ത്ഥം. 15 മിനിട്ട് സംസാരിക്കുവാന്‍ എത്ര രൂപയുടെ ഡേറ്റയാകും ചിലവാകുക.

എയര്‍ടെല്ലിന്റെ നിരക്കുകള്‍ അനുസരിച്ചാണ് കണക്കുകള്‍ പറയുന്നത്. ഡേറ്റ കോള്‍ ആയതുകൊണ്ട് തന്നെ വിളികള്‍ക്ക് ലോക്കല്‍,എസ്.റ്റി.ഡി., ഐ.എസ്.ഡി വ്യത്യാസമില്ല. 15 മിനിട്ട് വാട്ട്‌സാപ്പ് കോളിന് 12 എം.ബിയാണ് ചിലവാകുന്നത്.

അതായത് ;

1, നിങ്ങള്‍ നെറ്റ് ഓഫര്‍ ചെയ്തിട്ടില്ല എങ്കില്‍ 12 എം.ബി ഉപയോഗിക്കുന്നതിന് 50 രൂപ നല്‌കേണ്ടി വരും. (4 കെബിക്ക് 10 പൈസ എന്ന നിരക്കിലാണിത്)

2, സാധാരണ എല്ലാവരും നെറ്റ് ഓഫര്‍ ചെയ്തിട്ടാണ് വാട്ട്‌സാപ്പ് കോള്‍ ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു ജിബി 3ജി ഓഫറിന് ചിലവാകുന്നത് ശരാശരി 250 രൂപയാണ്. ഒരു എം.ബിക്ക് ചിലവാകുന്നത് കേവലം 25 പൈസ.15 മിനിട്ട് സംസാരിക്കാന്‍ നിങ്ങള്‍ക്ക് ചിലവാക്കേണ്ടത് 3 രൂപ മാത്രം

കണക്ക് നോക്കുമ്പോള്‍ ലാഭമായി തോന്നമെങ്കിലും ശരാശരി കോളിംഗ് നിലവാരം പോലും വാട്ട്‌സാപ്പ് നല്കുന്നില്ല. ഒരല്പം പണം മുടക്കി സെല്ലുലാര്‍ കോളിംഗ് നടത്തുന്നതായിരിക്കും നല്ലത്.

Write Your Valuable Comments Below