നിങ്ങള്‍ വാ തുറന്നു മാത്രം കാണുന്ന ചില കാഴ്ചകളും ചിത്രങ്ങളും

Dachstein glacier, Austria ക്കു മേലെയുള്ള പാലം

നിങ്ങള്‍ അന്തം വിട്ടുപോകുന്ന ചില കാഴ്ചകളാണ് ഇനി കാണുവാന്‍ പോകുന്നത്. ഒരു പക്ഷെ ഇവ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളറിയാതെ വാ തുറന്നു പോകും. 15 ഓളം വരുന്ന ഈ സ്ഥലങ്ങള്‍ നമ്മുടെ ജീവിത കാലഘട്ടത്തില്‍ ഒരിക്കലെങ്കിലും പോയി കണ്ടില്ലെങ്കില്‍ നമ്മുടെ ജീവിതം വൃഥാവിലായി എന്ന് പറയേണ്ടി വരും.

നമിബ് മരുഭൂമിയും അറ്റ്‌ലാന്റിക് സമുദ്രവും കൂടിച്ചേരുന്ന ഇടം

സ്കോട്ട്ലന്ടിലെ സ്കീ ദ്വീപ്‌

ഓസ്‌ട്രേലിയയിലെ 12 ശിഷ്യന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാറക്കൂട്ടങ്ങള്‍

പുരാതന കാലത്ത് പതിനായിരത്തോളം ബുദ്ധ ക്ഷേത്രങ്ങള്‍ നില നിന്നിരുന്ന മ്യാന്മാറിലെ ബാഗന്‍. ഇപ്പോള്‍ 2,200 ഓളം ക്ഷേത്രങ്ങള്‍ അവിടെ നിലവിലുണ്ട്

ഹോങ്കോങ്ങിലെ വിക്ടോറിയ പീക്ക്. ഇവിടെ നിന്ന് ഹോങ്കോംഗ് കാണുക എന്നത് അതിമനോഹരമായ ഒരു ദൃശ്യവിരുന്നാണ്.

തായ്‌വാനിലെ മൂണ്‍ ബ്രിഡ്ജ്. ദാഹു പാര്‍ക്കിലാണ് ഈ പാലം നിലവിലുള്ളത്

ഇംഗ്ലണ്ടിലെ ഡോവരിലെ കിഴുക്കാം തൂക്കായ മലന്ചെരിവ്

ട്രോള്‍സ് ടംഗ് എന്ന പേരില്‍ അറിയപ്പെടുന്ന നാവ് പോലെ കാണപ്പെടുന്ന നോര്‍വേയിലെ പാറ. ഒരു നദിക്ക് മേലെ 350 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അവിടെക്ക് നടന്നു കൊണ്ട് 12 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം എത്തിച്ചേരുവാന്‍

ലോകപ്രശസ്തമായ ക്രിസ്തു പ്രതിമ നിലകൊള്ളുന്ന റിയോഡി ജനീറോയിലെ കോര്‍കോവഡോ പര്‍വ്വതം. അവിടെ നിന്നും റിയോ കാണുവാന്‍ അതീവ ഭംഗിയാണ്.

പസിഫിക് സമുദ്രത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഈസ്റ്റര്‍ ദ്വീപ്‌.

ഗ്രീസിലെ മെലിസ്സനി ഗുഹ. ഗ്രീക്ക് ഇതിഹാസങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള ഈ ഗുഹ ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്.

മറ്റൊരു സഞ്ചാര പറുദീസയായ ഐസ്ലാന്ടിലെ Fjallabaksleid

ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതം

സ്വിസ് ആല്പ്സിലെ കംബ്രിയന്‍ ഹോട്ടല്‍. ആല്‍പ്സ് പര്‍വ്വതത്തിന് മുകളിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഈ പൂള്‍ ഇണക്കുരുവികളുടെ പറുദീസയാണ്.

Write Your Valuable Comments Below