1600 മില്ല്യന്‍ സ്വത്തുള്ള യുവതി വരനെ തേടുന്നു; നിങ്ങള്‍ തയ്യാറുണ്ടോ ?

01

തന്റെ പേരില്‍ 1600 മില്ല്യന്‍ സ്വത്തുണ്ടെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ നൂറ എന്ന് പേരുള്ള സൗദി യുവതി വരനെ തേടുന്നു. തന്റെ ട്വിറ്റെര്‍ പേജിലൂടെയാണ് യുവതി വിവാഹാന്വേഷണം നടത്തിയത്. തന്നെ കെട്ടുന്നവനെ പണം കൊണ്ട് മൂടുമെന്നാണ് യുവതി ട്വിറ്ററില്‍ പറഞ്ഞത്. സദാ അറബിക് ദിനപത്രമാണ്‌ വാര്‍ത്ത‍ പുറത്ത് വിട്ടത്. എന്നാല്‍ യുവതിയുടെ ട്വിറ്റെര്‍ പ്രൊഫൈല്‍ ലിങ്ക് പത്രം ഷെയര്‍ ചെയ്തില്ല.

വിവാഹമോചിതയായി കഴിയുന്ന യുവതിയുടെ ട്വിറ്റെര്‍ പ്രൊഫൈല്‍ ഇപ്പോള്‍ യുവാക്കള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ളവരുടെ വിവാഹാഭ്യര്‍ത്ഥന കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നാണ് പത്ര പറയുന്നത്. എന്നാല്‍ യുവതിയുടെ കല്യാണം കഴിക്കുവാനുള്ള കാരണം വരനായി എത്തുന്നവര്‍ പറയണം എന്ന് മാത്രം. അതില്‍ തൃപ്തിപ്പെടാതെ ഒട്ടേറെ വിവാഹാന്വേഷണം യുവതി ഇതിനകം നിരസിച്ചിട്ടുണ്ടത്രെ.

യുവതിയെ വിവാഹം കഴിക്കുന്നവര്‍ക്ക് പണം മാത്രമല്ല, അയാളില്‍ ഒരു കുഞ്ഞുണ്ടാകാനും യുവതി ആഗ്രഹിക്കുന്നുണ്ട്. സദാ പത്രം നല്‍കിയ വാര്‍ത്ത‍ പുനപ്രസിദ്ധീകരിച്ച എമിരേറ്റ്സ് വെബ്‌സൈറ്റിന് താഴെ വാര്‍ത്ത‍ വ്യാജമെന്ന് ഇതില്‍ വിശ്വസിക്കാത്ത ചില കുറിച്ചിട്ടുണ്ട്. ചിലര്‍ ആണെങ്കില്‍ യുവതിയുടെ പ്രൊഫൈല്‍ തിരഞ്ഞുള്ള ഓട്ടത്തിലും ആണ്.