2 യുവതികള്‍ ചേര്‍ന്ന് 77 കാരനെ ബസില്‍ വെച്ച് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് !

27

01

കാഴ്ചക്കുറവുള്ള 77 കാരനായ വൃദ്ധനെയാണ് ഈ രണ്ടു യുവതികള്‍ ചേര്‍ന്ന് ചവിട്ടിയത്. മദ്യ ലഹരിയില്‍ അതിലൂടെ പോയവരെ തെറി വിളിക്കുകയായിരുന്നു ഇവരോട് നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കുമോ എന്ന് ചോദിച്ചതാണ് അവരെ ഇയാള്‍ക്കെതിരെ തിരിയാന്‍ ഇടയാക്കിയത്. സംഭവത്തിന്റെ പേരില്‍ ഒരു 21 കാരിയെയും 17 കാരിയെയും പൊക്കി അകത്തിട്ടിട്ടുണ്ട്.

ഇവരുടെ അടുത്ത് ഇരിപ്പുണ്ടായിരുന്ന ഒരു 13 കാരനാണ് ഇവരുടെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത്. ആസ്ത്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം അരങ്ങേറിയത്.

Write Your Valuable Comments Below