2013 ലെ അര്‍ത്ഥവത്തായ ചിത്രങ്ങള്‍ – ഭാഗം – 3

നമ്മുടെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അല്ലെങ്കില്‍ കരയിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ആണ് ചുവടെ. നമ്മുടെ ഹൃദയത്തിന്റെ ഒരു കോണില്‍ മാറാതെ അവശേഷിക്കും ഈ കാഴ്ചകള്‍ . 2013 ലെ നമ്മെ വികാരഭരിതരാക്കുന്ന അര്‍ത്ഥവത്തായ ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റിന്റെ മൂന്നാം ഭാഗമാണിത്.

1. ബലിപെരുന്നാള്‍ ദിനത്തില്‍ പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്ന അഫ്ഗാന്‍ പിള്ളേര്‍

01

2. തന്റെ കയ്യിലുള്ള ഗാസോലിന്‍ ബോംബ്‌ പോലീസിനെതിരെ എറിയാന്‍ നോക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ്‌ ബോംബ്‌ പൊട്ടിത്തെറിച്ചു സ്വയം കത്തുന്ന ബഹ്‌റൈന്‍ പ്രക്ഷോഭകന്‍

02

3. ബോസ്റ്റണ്‍ മാരത്തോണിനിടെ നടന്ന സ്ഫോടനത്തില്‍ 78 കാരനായ ബില്‍ ഇഫ്രിഗ് നിലത്തു വീണു പോയപ്പോള്‍

03

4. ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ നടന്ന ലണ്ടന്‍ മാരത്തോണ്‍ തുടങ്ങുന്നതിനു മുന്പായി ബോസ്റ്റണ്‍ മാരത്തോണ്‍ സ്ഫോടനത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായി നിശബ്ദമായി പ്രാര്‍ഥിക്കുന്ന മത്സരാര്‍ത്ഥികള്‍

04

5. ചൈനയിലെ ക്സിയാവോലാണ്ടി റിസര്‍വോയറില്‍ അടിഞ്ഞു കൂടിയ എക്കല്‍ മണ്ണ് നീക്കം ചെയ്യാനായി ഉണ്ടാക്കിയ കൃത്രിമ വെള്ള പ്രവാഹം വീക്ഷിക്കുന്ന ജനങ്ങള്‍

05

6. കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിന് ഉണ്ടായിരുന്ന നിയമ തടസ്സങ്ങള്‍ സുപ്രീംകോടതി നീക്കിയപ്പോള്‍ ആഹ്ലാദിക്കുന്ന ഒരു കുടുംബം

06

7. ആക്രമികള്‍ വധിച്ച തന്റെ ഉടമയായ പോലിസ് ഓഫീസര്‍ ജാസന്‍ എല്ലിസിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ വളര്‍ത്തു നായ ഫിഗോ

07

8. 1.9 മില്ല്യന്‍ ആളുകളെ വീടില്ലാത്തവരാക്കിയ ഫിലിപ്പൈന്‍സിലെ ഹയാന്‍ കൊടുങ്കാറ്റിന്റെ പിടിയില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടവര്‍ മതപരമായ ചടങ്ങില്‍

08

9. സ്വവര്‍ഗ രതിക്കെരെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഗേ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുന്ന റഷ്യന്‍ പോലിസ്

09

10. ബംഗ്ലാദേശില്‍ തുണി ഫാക്ടറി അപകടത്തില്‍ രക്ഷപ്പെട്ട 16 കാരി രേഷ്മയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നു.

10