ജാംബവാന്റെ കാലത്തുള്ള ഒരു കാര്‍ നമ്മുടെ ഡേവിഡ് ജോണ്‍സിന് സ്വന്തമായി ഉണ്ട്. ഈ കാര്‍ വില്ക്കാന് ജോണ്‍സ് കുറേകാലമായി നടക്കുകയാണെങ്കിലും ചെരുപ്പ് തേഞ്ഞു തീര്‍ന്നതല്ലാതെ കാര്‍ വില്ക്കാന് അദ്ദേഹത്തിന് സാധിച്ചില്ല. ഒരു കിടിലന്‍ ഡിസൈനറും ഡ്രൈവറും കൂടിയായ ജോണ്‍സ് ഒടുവില്‍ ഈ കാര്‍ വില്ക്കാന് ഒരു ഐഡിയ കണ്ടുപ്പിടിച്ചു. കാര്‍ വില്ക്കാന് വേണ്ടി ഒരു പരസ്യം പിടിക്കുക, എന്നിട്ട് അത് കാണിച്ചു ആള്‍ക്കാരെ കാറുവാങ്ങാന്‍ ആകര്‍ഷിക്കുക. അങ്ങനെയാണ് 25,000 രൂപയുടെ കാര്‍ വില്ക്കാന് അദ്ദേഹം 2 ലക്ഷത്തിന്റെ പരസ്യം പിടിക്കുന്നത്..!!!
ചുമ്മാ ഇരിക്കുവല്ലേ, തനിക്ക് കാറും വില്‍ക്കണം പിന്നെ കുറച്ചു ഡിസൈനിങ്ങും ആകാം എന്ന് പറഞ്ഞു ജോണ്‍സ് ഇറങ്ങി. തന്റെ ബാര്‍നിയ കാര്‍ വില്ക്കാന് വേണ്ടി #BuyMyBarnia എന്ന ഹാഷ്ടാഗും ഉണ്ടാക്കി ജോണ്‍സ് ഇറങ്ങി. രാത്രിയുടെ മറവില്‍ സൂപ്പര്‍ അനിമേഷന്‍ ഒക്കെ ഉപയോഗിച്ച് പരസ്യം ഉണ്ടാക്കി. സ്റ്റയിലും ക്ലാസുമെല്ലാം മാറി മറിഞ്ഞു ബാര്‍നിയ വരുന്നു എന്ന് പറയുന്ന പരസ്യം സൂപ്പര്‍ ഹിറ്റായപ്പോള്‍ ആ പഴയ വില്ക്കാചരക്ക് അന്വേഷിച്ചു ‘ആള്ക്കാര്’ എത്തി തുടങ്ങി..!!! ഇനി ഈ പഴഞ്ഞന്‍ വണ്ടി ആരുടെ തലയില്‍ കെട്ടി വയ്ക്കണമെന്ന് മാത്രം ജോണ്‍സിന് തീരുമാനിച്ചാല്‍ മതി..!!!