Share The Article

Untitled-1
ഇറ്റലിയിലെ മിലാനില്‍ നിന്നും ന്യൂഡല്‍ഹിയിലേയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ വേണ്ടത് ഏഴ് മണിക്കൂറാണ്. എന്നാല്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ 0122 എന്ന വിമാനം യാത്രയ്ക്കായി എടുത്തത് 60 മണിക്കൂര്‍.  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ഈ യാത്ര വൈകിയത്. പാവം എയര്‍ ഇന്ത്യ ഈ കാര്യത്തില്‍ നിരപരാധിയാണ്.!

ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം മുംബൈയിലേയ്ക്ക് രണ്ട് തവണ വഴിതിരിച്ച് വിട്ടു. 259 യാത്രക്കാര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ ഒരു ദിവസത്തോളം ചെലവഴിക്കേണ്ടി വന്നു.