75 വര്‍ഷം തന്നെ സ്നേഹിച്ച തന്‍റെ കാമുകിക്കായി ഒരു 96 കാരന്‍റെ പാട്ട്.

വളര്‍ന്നു\വരുന്ന ഗായകര്‍ക്കും എഴുത്തുകാര്‍ക്കും പ്രൊഫഷനല്‍ ആല്‍ബത്തില്‍ സഹകരിക്കാനുള്ള അവസരം ഒരുക്കുന്നതിനായി ഗ്രീന്‍ ഷൂ സ്റ്റുഡിയോസ് ഒരു മത്സരം നടത്തി.

പക്ഷെ യുവകലാകാരന്മാരെ ഒക്കെ പിന്നിലാക്കി ഒരു 96 കാരന്‍റെ പാട്ടാണ് ഗ്രീന്‍ഷൂ സ്റ്റുഡിയോസിന് ഇഷ്ട്ടപെട്ടത്. ഈയിടെ മരിച്ചുപോയ തന്‍റെ ഭാര്യക്ക് വേണ്ടി എഴുതിയ ഫ്രെഡ് എന്ന 96 കാരന്‍റെ പാട്ടിലുള്ള പ്രണയം മറ്റൊരു പാട്ടിലും കണ്ടിട്ടില്ല എന്നാണു സംഗീത സംവിധായകനായ കെവിന്‍ പറയുന്നത്.

ഫ്രെഡ് തന്നെ പാടനമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നും എന്നാല്‍ പാടാന്‍ കഴിവില്ല എന്നും പറഞ്ഞ് ഫ്രെഡ് അത് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു എന്നും കെവിന്‍ പറഞ്ഞു. പ്രൊഫഷനല്‍ പാട്ടുകാരെയും ഓര്‍ക്കസ്ട്രയും വച്ച് നിര്‍മ്മിച്ച ഫ്രെഡിന്‍റെ പാട്ട് ഒന്ന് കേട്ട് നോക്കു.

75 വര്‍ഷം തന്നോടൊപ്പം ജീവിതം പകുത്ത ഭാര്യ ലോറയിനിനു വേണ്ടിയുള്ള പാട്ട് നമ്മുടെ ഹൃദയവും കവരും.