
ഉറക്കമൊഴിച്ച് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിയിട്ടും പണിയില്ല! ചെക്പോസ്റ്റുകളും ക്രൈംബ്രാഞ്ചും നാഥനില്ലാ കളരിയാകുന്നു; റേഞ്ച് ഓഫീസുകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം; കമ്മീഷണർ ചോദിച്ച 648 തസ്തികകൾ വെട്ടിനിരത്തി മുൻ പിണറായി സർക്കാർ; ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ കണ്ണുനീർ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് എന്തിന്? ഈ കടുംവെട്ട് പുതിയ സർക്കാരെങ്കിലും തിരുത്തുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുമ്പോഴും എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനായി എക്സൈസ് കമ്മീഷണർ സമർപ്പിച്ച പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നിർണായക പ്രൊപ്പോസൽ ചുവപ്പുനാടയിൽ കുരുങ്ങി





















