ദുബായില്‍ ബുര്‍ജ് ഖലീഫക്കടുത്ത് വന്‍ തീപിടുത്തം; ചിത്രങ്ങള്‍ പുറത്ത്

138

ദുബായില്‍ ബുര്‍ജ് ഖലീഫക്കടുത്ത് ഡൌണ്‍ ടൌണ്‍ ദുബായില്‍ വന്‍ തീപിടുത്തം ഉണ്ടായതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുര്‍ജ് ഖലീഫക്ക് മീറ്ററുകള്‍ അകലെയുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് നിര്‍മ്മാണത്തിലായിരിക്കെ കറുത്ത പുകകളും മറ്റും മാനം മുട്ടെ ഉയര്‍ന്നിരിക്കുന്നത്. ഡൌണ്‍ ടൌണ്‍ ദുബായിലേക്കുള്ള എല്ലാ റോഡുകളും ഇതിനകം അടച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീയണക്കുവാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നാണ് റിപ്പോര്‍ട്ട്‌.

Write Your Valuable Comments Below