ഒരു കണക്കിന് ഈ ഹർത്താൽ നന്നായി

Courtesy: Mathrubhumi

ബ്ലോഗ്ഗര്‍ ശ്രീ ഫൈസല്‍ ബാബു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പ്

അക്രമ സംഭവങ്ങൾ ഒന്നുമില്ലാതെ ഒരു സാധാരണ ഹർത്താൽ മാത്രമായി അവശേഷിച്ചിരുന്നുവെങ്കിൽ, തുടർന്നും കേരളം അനോണി ഹർത്താലുകളുടെ പിടിയിലായിരുന്നേനെ.

നിങ്ങക്കറിയാമോ, ആയിരത്തിലധികം പേർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിനെതിരെ കേസ് ചാർജ്ജ്‌ ചെയിതരിക്കുന്നത്. അവധിയാഘോഷിക്കുന്ന ഹർത്താൽ എന്തന്നോ, ആസിഫ യാര ന്നോ അറിയാത്ത കുറച്ച് കുട്ടികളും അക്കൂട്ടത്തിലുണ്ട്, അവർക്കിതിന്റെ ഗൗരവമൊന്നും അറിയില്ല. ഒരു അവധിക്കാല കളി പോലെ അവരും ഈ വിവരം കെട്ടവരുടെ കൂടെ കൂടി, ഇപ്പോൾ ദിവസവും പോലീസ്റ്റേഷനിൽ ഒപ്പിട്ട് പോരുകയാണ് പലരും.

ഇനി അവരുടെ ഭാവി എന്താകും ? കൂട്ടത്തിൽ ചിലരുടെ പാസ്പോർട്ട് വാങ്ങി വെച്ചിട്ടുണ്ട്. അവരുടെ വിസയും ക്യാൻസലാവും. കാര്യങ്ങൾ അത്രയും ഗൗരവത്തിലേക്കാണ് പോവുന്നത്.

എതായാലും ഇത് നന്നായി, അരാഷ്ട്രീയ വാദികളുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങാൻ ഇനി രണ്ട് വട്ടം ആലോചിക്കും.

“ഒരു വലിയ ഐക്യപ്പെടലിലേക്ക് വരികയായിരുന്നു,

ആരോ പറഞ്ഞു “നാളെ ഹർത്താൽ”

കഥ കഴിഞ്ഞു