വിനായകൻ എന്ന കമ്മ്യൂണിസ്റ്റ്

നമ്മുടെ കമ്മ്യൂണിസ്റ് നേതാക്കളും അണികളും വ്യവസ്ഥിതിക്ക് അനുസരിച്ച് മാറിയപ്പോളും, സ്വയം മാറാതെ വ്യവസ്ഥിതിക്കെ എതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച ഒരേയൊരു മനുഷ്യൻ

231

നമ്മുടെ വിനായകൻ മനുഷ്യ മനസ്സുകൾ കീഴടക്കിക്കഴിഞ്ഞു. മലയാള സിനിമയിൽ അടിച്ചമർത്തപ്പെട്ട ആളുകളുടെ പ്രതീകമായി മാറി ഈ ചെറുപ്പക്കാരൻ. ജാതിയും മതവും അടക്കി വാഴുന്ന ഇന്നത്തെ വ്യവസ്ഥിതിയിൽ, അടിച്ചമർത്തപ്പെടുന്നവരുടെ പ്രതീകമായി മാറുകയാണ് വിനായകൻ.

ഒരു ജാഡയുമില്ലാതെ തൻറെ സ്വന്തം ആകുലതകൾ പറയുക വഴി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഈ കലാകാരൻ കയറിക്കൂടി.

ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ എതിർത്തപ്പോൾ
വിനായകൻ ഒരു വിപ്ലവകാരിയായി. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റാണ് വിനായകൻ. നമ്മുടെ കമ്മ്യൂണിസ്റ് നേതാക്കളും അണികളും വ്യവസ്ഥിതിക്കനുസരിച്ച് മാറിയപ്പോളും, സ്വയം മാറാതെ വ്യവസ്ഥിതിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച ഒരേയൊരു മനുഷ്യൻ.. വിനായകാ..അങ്ങയെ ഞങ്ങൾ നമിക്കുന്നു.

നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക. കേരള ജനത നിങ്ങളോടൊപ്പം എന്നും ഉണ്ടാവും.

Write Your Valuable Comments Below