പാര്‍വ്വതിയില്‍ നിന്നും അടി ഇരന്നു വാങ്ങിയ സംവിധായകന്‍ ജൂഡ്: ബഷീര്‍ വള്ളിക്കുന്ന്

പ്രമുഖ ബ്ലോഗ്ഗര്‍ ശ്രീ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റ്‌

അടി ഇരന്നു വാങ്ങിക്കുക എന്നൊരു പ്രയോഗമുണ്ട്. സംവിധായകന്‍ ജൂഡ് ചെയ്തത് അതാണ്.

അടിയെന്ന് വെച്ചാല്‍ ചെറുമാതിരി അടിയൊന്നുമല്ല പാര്‍വതിയില്‍ നിന്ന് ചോദിച്ചു വാങ്ങിയത്. നാലക്ഷരങ്ങള്‍ മാത്രം തുന്നിച്ചേര്‍ത്ത ആ മിനുസമുള്ള തൂവാലയില്‍ പാതാളത്തിലേക്ക് താഴ്ത്തുന്ന ഒരടിയുണ്ട്.

സിനിമാ രംഗത്തെ ചില പ്രവണതകളോടുള്ള വിമര്‍ശനങ്ങളാണ് പര്‍വതിയെപ്പോലുള്ളവര്‍ ഉയര്‍ത്തിയത്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. തികച്ചും സ്വാഭാവികമാണ്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ജൂഡിനെന്നല്ല ആര്‍ക്കും അവകാശമുണ്ട്. പക്ഷേ നേരിയ ശബ്ദമുയര്‍ത്തുന്നവരെപ്പോലും സര്‍ക്കസ്സ് കൂടാരത്തിലെത്തുന്ന കുരങ്ങിനോട് ഉപമിക്കുമ്പോഴും ആ കുരങ്ങുകള്‍ മുതലാളിമാരുടെ കല്പനകള്‍ അനുസരിച്ച് നിന്നോളണം, അല്ലെങ്കില്‍ കൂടാരത്തിലേക്ക് കടക്കാതെ കാട്ടില്‍ പോയി ജീവിക്കണം എന്നൊക്കെ ആജ്ഞാപിക്കുമ്പോഴും വെളിപ്പെടുന്നത് എതിര്‍ശബ്ദങ്ങളോടുള്ള കടുത്ത പകയാണ്.

സൂപ്പര്‍ താരങ്ങളും സംവിധായകരും ഒന്ന് കല്പിച്ചാല്‍ ‘അടിയന്‍’ എന്ന് താണുവണങ്ങി കുനിഞ്ഞു നിന്നിരുന്ന പെണ്‍കുട്ടികളുടെ കാലം കഴിഞ്ഞു പോയി എന്ന് കണ്ടം വഴി ഓടുമ്പോള്‍ ജൂഡിന് മനസ്സിലായിട്ടുണ്ടാകും. ഇനി അത് മനസ്സിലാക്കാന്‍ വല്ല കടല്‍ക്കിഴവന്മാരും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് കൂടിയാണ് പാര്‍വ്വതിയുടെ OMKV

SHARE