Share The Article

Adv Jessin Irina എഴുതുന്നു 

കോടികണക്കിന് രൂപ കൈക്കലാക്കി നാട് വിടുന്ന കോർപ്പറേറ്റുകളും സ്വയം പര്യാപ്തരല്ലാത്തവരായി മാറി കൂട്ട ആത്മഹത്യ ചെയ്യുന്ന സാധാരണക്കാരും

വീട് ജപ്തി ആയതിനാൽ അമ്മയും മകളും ആത്മഹത്യ ശ്രമിച്ചു അമ്മയും മകളും മരിച്ച സാഹചര്യത്തിൽ ബാങ്കിംഗ് മേഖലയിലെ സാധാരണക്കാർക്ക് സംഭവിക്കുന്നതെന്ത് എന്നും ,നമ്മുടെ സാമ്പത്തിക മേഖലയിലെ നടത്തിപ്പ് എങ്ങനെയെന്നും നാം അന്വേക്ഷിക്കേണ്ടതുണ്ട്.

Adv Jessin Irina

ബാങ്കിംഗ് മേഖലയെ പൂർണ്ണമായും ആശ്രയിയിച്ച് കൊണ്ട് ഉള്ള താണ് ഇന്ത്യയിലെ സാമ്പത്തിക മേഖല. ബാങ്കുകളുടെകിട്ടാക്കടംപിടിച്ചെടുക്കുന്നതിനാണ് സർഫാസി നിയമം ( The Securitisation and Reconstruction of Financial Assets and Enforcement of Securities Interest Act, 2002 ) കൊണ്ട് വന്നത് . കോടതി നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി കിട്ടാകടം(Non performing Assets-NPA) തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ട് വന്നത്. പണമടക്കാൻ വീഴ്ച്ച വരുത്തിയാൽ ബാങ്ക് നോട്ടീസ് അയക്കും 60 ദിവസത്തിനുള്ളിൽ ഈ തുക അടച്ച് തീർക്കണം. അതിന് സാധിച്ചില്ലയെങ്കിൽ ബാങ്കിൽ ഈട് കൊടുത്ത വസ്തു securitization and reconstruction company വഴി പിടിച്ചെടുക്കും (SBI പോലുള്ള ബാങ്കിൽ Reliance Asset Reconstruction company ആണ് പ്രവർത്തിക്കുന്നത്).

2018ലെ RBI യുടെ കണക്ക് പ്രകാരം ഇന്ത്യയി കോർപ്പറേറ്റ് കിട്ടാക്കടം 1.32 ട്രില്യൺ രൂപയാണ് ,ഇതിൽ വിജയ് മല്യ -9,000 കോടി രൂപ, ലളിത് മോഡി -7,000 കോടി രുപ, നീരവ് മോഡി -11,400 കോടി രൂപ etc ഇങ്ങനെ 36 കോർപ്പറേറ്റ് വ്യവസായികളാണ് കോടിക്കണക്കിന് രൂപ ബാങ്ക് കളെ കബളിപ്പിച്ച് കടം വരുത്തി നാടുവിട്ടിരിക്കുന്നത്.അനിൽ അംബാനി-45,000 കോടി അടക്കം കടബാധ്യതയുള്ള കോർപ്പറേറ്റുകളുടെ ഒരു നീണ്ട നിര നാട്ടിൽ ഉണ്ട്. എല്ലാത്തര അധികാര സംരക്ഷണവും ഉള്ള ഇവർക്ക് ആർക്കും ആത്മഹത്യ ചെയ്യേണ്ടി വരില്ല മറിച്ച് അധികാരവും വിഭവുമില്ലാത്ത സാധാരണകാർക്ക് തിരിച്ചടവ് മുടങ്ങിയാൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നു താനും .

എന്തുകൊണ്ട് മലയാളികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു?.

ഉത്പാദനമില്ലാതെ ഗൾഫ് പണത്തെ ആശ്രയിച്ച്,world bank ലോണുകളെ ആശ്രയിച്ചിട്ടുള്ള റിയൽ എസ്‌റ്റേറ്റ് വികസന അടിത്തറയിലാണ് മലയാളികളുടെ സ്വപ്നങ്ങൾ പടുത്തുയർത്തുന്നത്.ഗൾഫ് മേഖലയിലുണ്ടായ സാമ്പത്തിക തകർച്ചമൂലം പലരും നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നത് ഇത് കേരളത്തിലെ സാമ്പത്തിക സ്ഥിതി ഒന്നുകൂടി രുക്ഷമാക്കി.

ഗൾഫ് മണി ആശ്രയിച്ചിട്ടുള്ള ഉഭഭോഗ ത്ര് മേഖലയിലെ വാങ്ങൽ ശേഷി ഇല്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർ ബാങ്ക് ലോൺ എടുത്തവർ എല്ലാം തന്നെ പെരുവഴിയിലാകുകയാണ് ഉണ്ടായത്. കൃഷിയോ മറ്റ് ഉൽപ്പാദനങ്ങളോ ഇല്ലാത്തത് കൊണ്ട് സ്വയം പര്യാപ്ത നഷ്ടപ്പെട്ടത് സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത ജനങ്ങളായി മാറിയതിനാൽ ബാങ്കിൽ വായപ തിരിച്ചടവ് ഇല്ലാത്തവരായി കേരളീയർ മാറി.

റിയൽ എസ്‌റ്റേറ്റ് മാർക്കറ്റിൽ ഇടിവ് വന്നതിനാലും ബാങ്കിൽ ലോണുണ്ട് എന്നതിനാലും പലപ്പോഴും വസ്തു വിറ്റ് പോലും തിരിച്ചടവ് സാധ്യമല്ല നിലവിലെ അവസ്ഥയിൽ.

നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോ കണക്കുകൾ പ്രകാരം ഇന്ത്യ ഒട്ടാകെ പരിശോധിച്ചാൽ 2001 ന് ശേഷം ദിനം പ്രതി 15000 കർഷകരാണ് ഇന്ത്യയിൽ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത് ഇത് കൂടി ചേർത്ത് വായിച്ചാൽ മാത്രമേ സർഫാസി കരിനിയമത്തിന്റെ വ്യാപ്തി മനസ്സിലാകുവാൻ ആകു .ഒരു വശത്ത് വൻ കടബാധ്യയുള്ള കോർപ്പറേറ്റുകളെ സംരക്ഷിക്കുകയും മറുവശത്ത് അവർക്ക് വളരുവാൻ ഇന്ത്യയിലെ പൗരൻമാർക്ക് ഒന്നടങ്കം അവകാശമുള്ള പ്രകൃതി വിഭവങ്ങൾ കൊള്ളചെയ്യുകയും.കോർപ്പറേറ്റ് കടങ്ങളുടെ ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ് ഭരണാധികാരികൾ.
-Adv Jessin Irina