Share The Article

Anandhu Soman Sobhana എഴുതുന്നു

വിശാഖപട്ടണത്തിൽ പഠിക്കുന്ന സമയത്താണ് ആദ്യമായ് ജീവിതത്തിൽ ഹോളി ആഘോഷിക്കുന്നത്, ‘ഋഷികൊണ്ട’ എന്ന ബീച്ചിലാണ് അന്ന് ഹോളി ആഘോഷിക്കാൻ പോയത്, അടുത്ത കോളേജിൽ നിന്നെല്ലാം കുട്ടികളും വരും, മൊത്തത്തിൽ ഒരു വലിയ കൂട്ടം തന്നെയുണ്ടാകും. പക്ഷെ വരുന്നവരിൽ പലരും ഹോളി ആഘോഷിക്കാൻ വേണ്ടി മാത്രം വരുന്നവർ ആയിരുന്നില്ല. ‘ഒത്തു കിട്ടിയാൽ ഒരു സ്പർശന സുഖം’
അതു മാത്രം ലക്ഷ്യം വച്ചു വരുന്നവരുണ്ട്. അവിടെയുള്ള സ്ത്രീകളെ ആൾക്കൂട്ടത്തിന്റെ ഇടയിൽ കയറി പിടിക്കും, മുഖം കാണിക്കാതെ അവർ മറഞ്ഞു നിൽക്കും, ചിലപ്പോൾ ഒന്നും അറിയാത്ത മട്ടിൽ ആഘോഷങ്ങളെ കൊഴുപ്പിക്കുന്ന രീതിയിൽ പല്ലിളിച്ചു കാട്ടും.

Anandhu Soman Sobhana
Anandhu Soman Sobhana

നല്ലൊരു ശതമാനം പുരുഷന്മാരും പകൽ വെളിച്ചത്തിൽ ഒരു സ്ത്രീയെ തോണ്ടാനും, തടവാനും, പിടിക്കാനുമൊക്കെ പോകാത്തത് അഭിമാനക്ഷയം ഉണ്ടാകുമോ എന്നു പേടിച്ചിട്ടാണ്. അല്ലാതെ സ്ത്രീകളുടെ personal space നെ respect ചെയ്തിട്ടൊന്നുമല്ല, പക്ഷെ ഇക്കൂട്ടർ മുഖമില്ലാതെ നിൽക്കുമ്പോൾ safe zone ആണെന്ന് സ്വയബോധ്യമുണ്ടാകും, അപ്പോൾ ആരെയും കയറി പിടിക്കാൻ അതൊരു സുവർണ്ണവസ്സരമായി തോന്നും, അതാണ് മിക്ക ആഘോഷങ്ങളിലും സംഭവിക്കുന്നത്.

‘അർജുൻ റെഡ്ഢിയിൽ’ ഹോളി ആഘോഷത്തിന്റെ ഇടയിൽ പ്രീതിയുടെ ദേഹത്ത് തൊടുമ്പോൾ അർജുൻ പറയുന്ന രംഗമുണ്ട്. “നിങ്ങൾ പ്രീതിയുടെ ഡ്രസ്സ്‌ കാണണം, ഇവൻ എവിടൊക്കെയാണ് കളർ തേച്ചത് എന്നു അറിയാമോ, നിങ്ങളുടെ അമ്മയോടും പെങ്ങളോടും ഇങ്ങനെ കാണിച്ചാൽ അതു നിങ്ങൾക്ക് ഓക്കേ ആണോ ?. We live in a physical growing world, ഞാൻ ഒരു കാര്യം realize ചെയ്യുന്നുണ്ട് നമ്മുടെ ലൈഫിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മളെ പോലെ തന്നെ അതു affect ആകുന്ന ഒരാൾ കൂടെ കാണും, എന്റെ ലൈഫിൽ അതു അവളാണ്. അതുകൊണ്ട് തന്നെ അവൾക്കു എന്തെങ്കിലും ആയാൽ i will be the most affected person.” ആ രംഗത്തിന് ഒടുവിൽ പ്രീതി കരയുന്നത് ഒരുപാടു emotional ആയാണ്.

ഒരു പൂരത്തിന്റെ ഏറ്റവും മനോഹരമായ മൂഡിൽ ഒരു സ്ത്രീ നിൽകുമ്പോൾ ഒരാൾ നെഞ്ചിൽ കയറി പിടിക്കുമ്പോൾ ഉണ്ടാക്കുന്ന ഭീകരത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവൾ കടന്നു പോകുന്ന emotional trauma യിൽ നിന്ന് ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും മുക്തിയുണ്ടാകില്ല. ആരാണ് അങ്ങനെ ചെയ്തെതെന്നു പോലും അറിയാൻ കഴിയാതെ നിൽക്കുന്ന ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥാ മാത്രം ആലോചിച്ചാൽ മതി പൂരം ആണുങ്ങളുടേതാണെന്ന് മനസ്സിലാക്കാൻ. അവരുടെ ലൈംഗിക ദാരിദ്ര്യം ഒരു മുഖംമൂടി പോലും ഇല്ലാതെ കുത്തിയിറക്കാൻ ഒരു പൂരം അവസരം നൽകുമെങ്കിൽ അവിടെ എന്ത് സമത്വമാണ് പറയുവാൻ ഉള്ളത്. ആർക്കാണ് അവിടെ ആഘോഷം !

വളരെ കുറച്ചുപേർ ചെയ്യുന്നതിന്റെ പേരിൽ generalise ചെയ്യുന്നത് ശരിയല്ല എന്നു പറയുന്ന മഹാന്മാർ പറയണം എത്ര സ്ത്രീകളാണ് കുടമാറ്റം കാണുവാൻ ആ ആൾക്കൂട്ടത്തിൽ നിൽക്കുന്നതെന്ന്. വളരെ കുറച്ചുപേരുടെ മാത്രം perverseness കൊണ്ട് സ്ത്രീകൾ മാറി നിൽക്കേണ്ട അവസ്ഥയാണ് എങ്കിൽ അവിടെ നിങ്ങളുടെ ന്യായ വാദങ്ങൾ ഒന്നും വിലപ്പോവില്ല. സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തുല്യമായി, ധൈര്യമായി വരാൻ കഴിയുന്ന ഒരു കാലത്ത്‌ നമുക്ക് പറയാം പൂരം രണ്ടു കൂട്ടരുടെയുമാണെന്ന്, അതു വരെ പുരുഷന്മാരുടെ പൂരമായി തന്നെ കണക്കാക്കേണ്ടി വരും. അത്‌ റീമ പറഞ്ഞത് കൊണ്ട് മാത്രം പുച്ഛിച്ചു തള്ളുന്നവരോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ല എങ്കിലും പറയാതെ തരവുമില്ല.

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.