Special Reporter

കാറ്റേ.. കാറ്റേ.. പാടിയ അന്ധഗായിക വിജയലക്ഷ്മിക്ക് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അപമാനം

Decrease Font Size Increase Font Size Text Size Print This Page

1

കാറ്റേ.. കാറ്റേ.. പാടിയ അന്ധഗായിക വിജയലക്ഷ്മിക്ക് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അപമാനം. ബഹറൈന്‍ കേരള സമാജം ആണ് ഈ ഗായികയെ ഗാനമേളക്ക് വിളിച്ചു അപമാനിച്ചത്. ചെലവു കൂടിയ കലാകാരന്‍മാര്‍ക്കുള്ള വീസയ്ക്കു പകരം ചെലവ് താരതമ്യേന കുറഞ്ഞ ബിസിനസ് വീസയില്‍ കൊണ്ടുവന്നായിരുന്നു ഈ ഗായികയെ അപമാനിച്ചത്. ഗാനമേളയില്‍ പങ്കെടുക്കാന്‍ വന്നതിനാല്‍ ബിസിനസ് വീസയില്‍ വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നു വിമാനത്താവള അധികാരികള്‍ അറിയിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകള്‍ക്ക് ശേഷം വിജയലക്ഷ്മിയെ തിരിച്ചയക്കുകയായിരുന്നു.

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച വയലാര്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനാണു വിജയലക്ഷ്മിയെ കൊണ്ടുവന്നത്. വിജയലക്ഷ്മി അമ്മയ്ക്കും അച്ഛനുമൊപ്പമാണു ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ ആറരയോടെ എത്തിയെങ്കിലും രാവിലെ ഒമ്പതോടെയാണു കേരളീയ സമാജം അധികൃതര്‍ ബിസിനസ് വീസ വിമാനത്താവളത്തിലെത്തിച്ചത്. കുവൈത്തിലും വിജയലക്ഷ്മിക്കു പരിപാടിയുണ്ടായിരുന്നു. അവിടേക്കു പോകുന്നവഴിയാണു ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

ഗാനമേളക്ക് വന്ന ഗായികക്ക് കലാകാരന്‍മാര്‍ക്കുള്ള വീസയ്ക്കു പകരം ബിസിനസ് വീസ ആണെന്നതിനാല്‍ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നു വിമാനത്താവള അധികാരികള്‍ അറിയിക്കുകയായിരുന്നു. പെര്‍ഫോര്‍മിങ് ആര്‍ട്ടിസ്റ്റിന് പ്രത്യേക വിസയുണ്ട്. ഇതു ലഭ്യമാകാന്‍ കാലതാമസം എടുക്കും. എന്നാല്‍ ചെലവു കുറവായതിനാല്‍ കലാകാരന്മാരെ സാധാരണ കൊണ്ടുവരുന്നത് ബിസിനസ് വിസയിലാണെന്ന് സമാജം ഭാരവാഹികള്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുന്പ് ഗായകന്‍ മാര്‍ക്കോസിനെ അനുമതിയില്ലാതെ സംഘടിപ്പിച്ച ഗാനമേളയില്‍ പങ്കെടുത്തതിനു സൗദിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ദമാം ജുബൈല്‍ റോഡിലെ ഒരു വിശ്രമകേന്ദ്രത്തില്‍ നടന്ന ഗാനമേളയില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ അനുമതി വാങ്ങാതെയും പണം കൊടുത്തു വാങ്ങേണ്ട പാസ് ഏര്‍പ്പെടുത്തിയുമുള്ള പരിപാടിയാണിതെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അവസാനം ഏറെ ബുദ്ധിമുട്ടിയാണ് മാര്‍ക്കോസ് അവിടെ നിന്നും രക്ഷപ്പെട്ടത്. പോലിസ് ഉദ്യോഗസ്ഥനെ പാട്ടില്‍ മയക്കി ആയിരുന്നു മാര്‍ക്കോസിന്റെ രക്ഷപ്പെടല്‍

വാര്‍ത്തകള്‍ മൊബൈലില്‍ തത്സമയം ലഭിക്കുവാന്‍ ബൂലോകം ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യൂ