ktahmedmattanur

ഭ്രാന്ത്

Decrease Font Size Increase Font Size Text Size Print This Page

കാലപ്പഴക്കത്താല്‍ ഞാന്‍ പഠിച്ച പുസ്തകങ്ങള്‍ ചിതലെടുത്തിരിക്കുന്നു, അതിനാല്‍ നഷ്ടപ്പെട്ട പ്രകാശത്തെ തേടുകയാണ്കണ്ണുകള്‍,ഇരുട്ടാണെവിടെയും,ചിലപ്പോള്‍ ഇരുട്ടിനും പ്രകാശമുണ്ടെന്ന് തോന്നും, അത് അകലുന്ന പ്രകാശത്തിന്റെ നേര്‍ത വീചികളെയും ഇരുട്ട് തടയുമ്പോഴാണെന്ന് ഇന്നെനിക്കറിയാം,ഒരിക്കല്‍ ഇരുട്ട് പ്രകാശത്തോയ്യ് ചോദിക്കുന്നതായി ഞാന്‍ കേട്ടു,ഞാനല്ലെ വിശ്വം നിറയെ,പ്രകാശം പരഞ്ഞു അതെ പക്ഷേ എന്നെ നിനക്ക് ഭയമാണ് ഞാന്‍ വരുമ്പോള്‍ നീ ഒളിച്ചോടുകയാണ്,ഇരുട്ട് അതിന് മറുപടിയായി ഒന്നു ചിരിച്ചു,എന്നിട്ട് പറഞ്ഞു, അങ്ങിനെയല്ല, ഞാന്‍ നിന്നെ പൊതിയുകയായിരുന്നു,പ്രകാശം അത് സമ്മതിച്ചുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല,ഇരുട്ട് പറഞ്ഞു ഹെ പ്രകാശമെ നിന്നെ ഞാന്‍ കാണുന്നു നീ എന്നെ കാണുന്നതേയില്ല,പ്രകാശം പറഞ്ഞു,ഞാനില്ലായിരുന്നെങ്കില്‍ നീ ഒന്നുമല്ലാതാവും,ഞാന്‍ സത്യമാണ് നീ മിത്ഥ്യയും,നിന്നെ നീ അറിയണമെങ്കില്‍ ഞാന്‍ ഉണ്ടായേ പറ്റൂ,നീ ഇല്ലെങ്കിലും ഞാന്‍ സ്വയം അറിയുന്നു,ഇരുട്ടിന് ദേശ്യം വന്നു,അവന്‍ സ്വയം ഇല്ലാതായി,പ്രകാശവും.