ബ്ലോഗ് ലിറ്ററസി ഡോക്യുമെന്ററി
ഇപ്പോള്‍ നടക്കുവാന്‍ പോകുന്ന ബ്ലോഗ് മീറ്റിലെ ഒരു പ്രധാന പരിപാടിയാണ് ബ്ലോഗ് ലിറ്ററസി. ബൂലോകം ഓണ്‍ലൈന്‍ വരുന്ന വര്‍ഷം ഇതിനായി വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മലയാളികളെ ബ്ലോഗു സാക്ഷരതയില്‍ ഭാരതത്തില്‍ മുന്നിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. ബൂലോകം ഓണ്‍ലൈന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. ദിലീപ് പാര്‍പ്പിടം സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി അവാര്‍ഡു നിശയില്‍ റിലീസ് ചെയ്യും. അത് ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ഇവിടെ കാണാവുന്നതാണ്. സാങ്കേതിക സഹായം- ജിക്കു വര്‍ഗീസ്.
