ജെയിംസ് ബ്രൈറ്റ്

ബൂലോകം ഓണ്‍ലൈന്‍ ഇനി ഗൂഗിള്‍ വഴി.

Decrease Font Size Increase Font Size Text Size Print This Page

ബൂലോകം ഓണ്‍ലൈന്‍ ഇന്ന് മുതല്‍ ഗൂഗിളിന്റെ സെര്‍വറുകള്‍ വഴി ആയിരിക്കും നിങ്ങളില്‍ എത്തുന്നത്. ഗൂഗിളിന്റെ പേജു സ്പീട് സര്‍വ്വീസ് ഉപയോഗിക്കുന്ന അപൂര്‍വ്വം സൈറ്റുകളില്‍ ഒന്നാകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കുന്നു. ഇതുവരെ മാക്സ് സി.ഡി.എന്‍ വഴി ആയിരുന്നു ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഗൂഗിള്‍ തങ്ങളുടെ സി.ഡി.എന്‍ സര്‍വ്വീസ് തുടങ്ങിയപ്പോള്‍ അതൊന്നു പരീക്ഷിക്കാം എന്നു കരുതുകയായിരുന്നു. തത്കാലം ഈ സര്‍വ്വീസ് ഫ്രീ ആയിരിക്കും. കുറെ കഴിഞ്ഞു ഒരു ഫീസ് ഈ സര്‍വ്വീസിനായി സൈറ്റുകളില്‍ നിന്നും ഈടാക്കുമെന്ന് ഗൂഗിള്‍ പറയുന്നു.


ആര്‍ക്കും ഈ സര്‍വ്വീസ് ഉപയോഗിക്കാം. അതിനായി നമ്മുടെ സൈറ്റുകളുടെ അഡ്രസ്സ് സഹിതം ഗൂഗിളിനു അപേക്ഷ നല്‍കണം. അവര്‍ അത് അംഗീകരിച്ചാല്‍ ആര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ഇപ്പോള്‍ പേജു സ്പീഡിന്റെ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സൈറ്റ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ടെസ്ടിങ്ങില്‍ നിങ്ങള്‍ക്കും പങ്കാളികള്‍ ആകാം.

ഗൂഗിളിനു ലോകമെമ്പാടും സെര്‍വ്വര്‍ ഉള്ളതിനാല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ഈ സര്‍വീസ് ഉപയോഗിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കാം എന്നാണ് കരുതപ്പെടുന്നത്. അതായതു അമേരിക്കയില്‍ നിന്നും ഒരാള്‍ ഈ സൈറ്റ് സന്ദര്‍ശിച്ചാല്‍ , ഗൂഗിളിന്റെ അവിടെയുള്ള സെര്‍വ്വര്‍ സൈറ്റിലെ കണ്ടന്റു ഡെലിവറി ചെയ്യും . അപ്പോള്‍ അത് സ്വാഭാവികമായും സ്പീട് കൂട്ടും. അതിനാല്‍ സൈറ്റ് ലോഡിംഗ് മെച്ചപ്പെടും . ഇതാണ് തത്വം. എന്തായാലും ഈ പരീക്ഷണത്തില്‍ നമ്മളും പങ്കാളികള്‍ ആകുന്നു. നല്ലതാണോ അതോ മോശമാണോ?
കാത്തിരുന്നു കാണാം.