ഇനി മനുഷ്യ മനസ്സും നമുക്ക് വായിക്കാം!
ഇത്രയും നാള്‍ മനുഷ്യന്റെ മനസ്സ് മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നാണല്ലോ നമ്മള്‍ കരുതിയിരുന്നത്. ഇനി മുതല്‍ ആ ധാരണ നമുക്ക് മാറ്റേണ്ടി വരും എന്നാണ് തോന്നുന്നത്. ശാസ്ത്രജ്ഞന്മാര്‍ ഒരു പുതിയ വിദ്യ ഈയിടെ വികസിപ്പിച്ചു. കുറെ ആളുകളെ ഒരു സിനിമ കാണിച്ചതിന് ശേഷം തലച്ചോറിലെ തരംഗങ്ങള്‍ ഒരു മോണിട്ടറില്‍ കാണുകയായിരുന്നു. ആളുകള്‍ കണ്ടത് പോലെയുള്ള ദൃശ്യങ്ങള്‍ ആയിരുന്നു മോണിട്ടറില്‍ കണ്ടത്.
ആളുകള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് കരുതുന്നു.